Sunday, November 24, 2024
HomePoemsനേരറിവ്. (കവിത)

നേരറിവ്. (കവിത)

നേരറിവ്. (കവിത)

കൃഷ്ണ കുമാര്‍.കൂടാളി. (Street Light fb group)
നേരില്‍ കാണാതെ,നേരിട്ടു ചൊല്ലാതെ,
ദുരാഗ്രഹത്തോടവര്‍ പറയുന്നതെന്തോ ?
ധാരാളമറിവുണ്ടെന്ന് മേനി നടിക്കുന്നോര്‍
കാര മുള്ളിനെ വെല്ലും അപകടകാരികള്‍!!
ദാഹാര്‍ത്തമാം മനസ്സുണ്ടെനിക്ക്,വിജ്ഞാന-
ദാഹവുമുണ്ട് ,അഭിജ്ഞാരാരെന്നറിയുമോ ?
ഇഹപര ജ്ഞാനികള്‍ ചിലര്‍ അഭിസ്ത വിദ്യര്‍!
നഹി, നഹി ലവലേശാ,ശേഷ വിശേഷ ബുദ്ധി
പേര്‍ത്തും,പാര്‍ത്തും പമ്മിയും, പതുങ്ങിയും,
ചേര്‍ത്തു വക്കും വിടുവായത്തരങ്ങളുമാര്‍ക്കും
ഓര്‍ത്തുവക്കുവാനൊരു വകയുമില്ലാതവ..!!
തീര്‍ത്തും, വിരസ നാടക കഥാ കഥനം താന്‍ !!
താന്‍ പോരിമ!ഹാ കഷ്ടമേ ഈ നരക വാരിധി
തനിയെ കടക്കുവാന്‍ ത്രാണിയുമില്ല വിഭോ !
തേന്‍ വരിക്കായാണെങ്കിലും, അകമേ ശൂന്യം
തനി തങ്കം പോലിരിക്കാം! ചൂഴ്ന്നു നോക്കുക!!
കൃഷ്ണ കുമാര്‍.കൂടാളി.
ദോഹ,ഖത്തര്‍…
RELATED ARTICLES

Most Popular

Recent Comments