Saturday, November 23, 2024
HomePoemsതെളിവുകള്‍. (കവിത)

തെളിവുകള്‍. (കവിത)

തെളിവുകള്‍. (കവിത)

വരദേശ്വരി. കെ. (Street Light fb group)
കത്തിച്ചുവച്ച നിലവിളക്കാകണം
കാവ്യമെഴുതുവാന്‍ വെമ്പും തെളിവുകള്‍.
കാലത്തിന്‍റെ നഗ്നപാതയിലുയരുന്ന
കുറ്റപത്രങ്ങള്‍ തന്‍ ശേഷഗാത്രങ്ങളില്‍!
അങ്കലാപ്പിന്‍റെ യഗ്നികൊട്ടാരങ്ങളില്‍
നീതിക്കലമുറ കൂട്ടുന്ന വേളകള്‍
തീമഴ തൂകുന്ന ജാലകക്കാഴ്ചകള്‍
ചീന്തിച്ചിതറുന്ന നീതി തന്‍ സായകം!
തേര്‍തെളിക്കും തെളിവിന്‍ചക്രത്തിന്‍ മുന്നില്‍
ഇച്ഛയാമിരുമ്പുലക്കകള്‍ നിരത്തി,
തേച്ചും മായ്ച്ചും കളയുന്നു സത്യമുഖം.
ഏറെയിരുളില്‍ പതിക്കുന്നിരകളും!
ക്രൂരപീഡനതാഡനങ്ങള്‍ ചെയ്തിട്ടും,
പുച്ഛം വിതറിപുറത്തെത്തും പ്രതികള്‍.
കിരാതവേഷത്തിന്‍ തലയനക്കങ്ങള്‍
മുക്കുന്നു കടിഞ്ഞാണിടും തെളിവുകള്‍ .
നേരിന്‍റെ തെളിവകമ്പടിയശ്വങ്ങള്‍
തുല്യനീതിക്കായ് പൊരുതുന്ന നല്ല
യോദ്ധാക്കളാകും ത്രാസുകള്‍പോലെ
നന്മകള്‍ പെയ്യുവാന്‍ കാക്കുന്നു സര്‍വ്വരും.
സത്യത്തിന്‍ ദുര്‍ഘട പാതയിലേക്കുളള
കുഴല്‍വിളികളിവയെന്നതും സത്യം.
വീറില്‍വിഹായസ്സില്‍ വിരല്‍തൊട്ടെഴുതും
കുത്തിവരകളാകരുതൊരിക്കലും..
ഞെങ്ങിഞെരുങ്ങിയും ചിലപ്പോള്‍ തെളിഞ്ഞും
മങ്ങിയും വന്നെത്തുമീ രാജഹംസങ്ങള്‍!
എങ്കിലും നീതി തന്‍ കണ്ണുകള്‍ വിടരണം
കൊണ്ടാടണം നല്‍ സത്യമേവ ജയതേ.
RELATED ARTICLES

Most Popular

Recent Comments