Monday, November 25, 2024
HomeAmericaആരവങ്ങള്‍ ഇരമ്പുന്നു; ആര്‍പ്പുവിളികള്‍ മുഴങ്ങുന്നു, ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ സൂപ്പര്‍ ട്രോഫി ടൂര്‍ണമെന്റ്.

ആരവങ്ങള്‍ ഇരമ്പുന്നു; ആര്‍പ്പുവിളികള്‍ മുഴങ്ങുന്നു, ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ സൂപ്പര്‍ ട്രോഫി ടൂര്‍ണമെന്റ്.

ആരവങ്ങള്‍ ഇരമ്പുന്നു; ആര്‍പ്പുവിളികള്‍ മുഴങ്ങുന്നു, ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ സൂപ്പര്‍ ട്രോഫി ടൂര്‍ണമെന്റ്.

ജോയിച്ചന്‍ പുതുക്കുളം.
ഫിലാഡല്‍ഫിയാ: കേരളത്തിന്റെ കായികസംസ്കൃതിയെ അന്തരാഷ്ട്ര തലങ്ങളിലെത്തിച്ച് പ്രതിഭയുടെ നിറവിലും പ്രശസ്തിയുടെ തികവിലും പ്രശോഭിക്കവേ, അകാലത്തില്‍ വിധിക്കു കീഴടങ്ങേണ്ടി വന്ന വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ സ്മരണാര്‍ത്ഥം നടക്കുന്ന 29-ാമത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ സൂപ്പര്‍ ട്രോഫി ടൂര്‍ണ്ണമെന്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
കേരള വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ മെയ് 27, 28 തീയതികളില്‍ ഫിലഡെല്‍ഫിയയിലെ എബ്രഹാം ലിങ്കണ്‍ സ്ക്കൂളില്‍ (3201 RYAN AVE, PHILADELPHIA, PA, 19136) വച്ച് നടത്തപ്പെടുന്ന ടൂര്‍ണ്ണമെന്റിന്റെ ആതിഥേയന്‍ പ്രശസ്ത ടീമായ ഫില്ലി സ്റ്റാര്‍സ് ഫിലഡെല്‍ഫിയ ആണ്.
കളിക്കളത്തില്‍ കൈക്കരുത്തുകൊണ്ട് കലാവിരുന്നു തീര്‍ക്കുവാന്‍ വടക്കേ അമേരിക്കയിലെ പ്രമുഖ ടീമുകള്‍ തയ്യാറായിക്കഴിഞ്ഞു.കൈരളീ ലയണ്‍സ് ചിക്കാഗോ, ഡാലസ് സ്ട്രൈക്കേഴ്സ്, ഡെട്രോയിറ്റ് ഈഗിള്‍സ്, ന്യൂജേഴ്സി ഗാര്‍ഡന്‍ സ്റ്റേറ്റ് സിക്സേഴ്സ്, ന്യൂയോര്‍ക്ക് സ്പൈക്കേഴ്സ്, നയാഗ്രാ സ്പോര്‍ട്ടന്‍സ്, റോക്കലാന്റ് സോള്‍ജിയേഴ്സ്, ടൊറോന്റോ സ്റ്റാലിയന്‍സ്, വാഷിംഗ്ടണ്‍ കിങ്ങ്സ് ഫിലഡെല്‍ഫിയ ഫില്ലി സ്റ്റാര്‍സ് എ, ബി ടീമുകള്‍ എന്നിവരാണ് സ്മാഷുകളുടെ മിന്നല്‍ പിണര്‍ കൊണ്ട് കാണികളില്‍ ആവേശത്തിന്റെ തിരമാലകളുയര്‍ത്തുവാന്‍ തയ്യാറെടുത്തിരിക്കുന്നത്.
18 വയസ്സില്‍ താഴെയുള്ളവര്‍ക്കും 40 വയസ്സിനു മുകളിലുള്ളവര്‍ക്കുമായുള്ള പ്രത്യേക മത്സരങ്ങള്‍ ആസ്വാദ്യകരവും പ്രോത്സാഹനജനകവുമാകും. അമേരിക്കന്‍ മലയാളികളുടെ ജന്മനാടിനോടുള്ള ആത്മാര്‍ത്ഥതയും കായികമേഖലയോടുള്ള പ്രതിബദ്ധതയും വിളിച്ചോതുന്ന ജിമ്മി ജോര്‍ജ് മെമ്മോറിയല്‍, ടൂര്‍ണ്ണമെന്റ് ഇക്കുറി വിപുലമായ ഒരുക്കങ്ങളോടെയും കൃത്യമായ തയ്യാറെടുപ്പുകളോടെയുമാണ് സംഘടിപ്പിച്ചിരിക്കുന്നത്.
നിരവധി ടൂര്‍ണ്ണമെന്റുകള്‍ നടത്തി പരിചയസമ്പന്നരായ ജോണ്‍ മത്തായി, ഷാജി മിറ്റത്താനി, ഷെറീഫ് അലിയാര്‍, സജി വര്‍ഗീസ്, കുര്യാക്കോസ് കുടക്കച്ചിറ, സണ്ണി എബ്രഹാം, ജോര്‍ജ് മാത്യു, എം.സി.സേവ്യര്‍, സാബു സ്കറിയ, രാജപ്പന്‍ നായര്‍, അനു സ്കറിയ, സുധാ കര്‍ത്ത, സാബു ജോണ്‍, ജോസ് എബ്രഹാം, സൈമണ്‍ ചെറിയാന്‍, അലക്സ് ജോണ്‍, ജോസഫ് തോമസ്, രാജന്‍ സാമുവേല്‍, ബൈജു ടി. സാമുവേല്‍, ജിജോ ജോര്‍ജ്, അലക്സ് തോമസ്, സാബു വര്‍ഗീസ്, എബി തോമസ്, ജോജി ജോണ്‍, മാനുവല്‍ ജോസഫ് എന്നിവരടങ്ങുന്ന കമ്മിറ്റി ടൂര്‍ണ്ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു. ജോജോ കോട്ടൂര്‍ അറിയിച്ചതാണിത്.
RELATED ARTICLES

Most Popular

Recent Comments