Monday, November 25, 2024
HomeAmericaമിനിമം വേജസ് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് മെക്ക് ഡൊണാള്‍ഡ് ജീവനക്കാരുടെ കൂറ്റന്‍ പ്രകടനം.

മിനിമം വേജസ് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് മെക്ക് ഡൊണാള്‍ഡ് ജീവനക്കാരുടെ കൂറ്റന്‍ പ്രകടനം.

മിനിമം വേജസ് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് മെക്ക് ഡൊണാള്‍ഡ് ജീവനക്കാരുടെ കൂറ്റന്‍ പ്രകടനം.

പി.പി. ചെറിയാന്‍.
ഷിക്കാഗൊ: മെക്ക് ഡൊണാള്‍ഡ് ജീവനക്കാരുടെ കുറഞ്ഞ വേതന നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ ഷിക്കാഗൊ ഡൗണ്‍ ടൗണില്‍ കൂറ്റന്‍ പ്രകടനം നടത്തി.യുനൈറ്റഡ് കോന്റിനെന്റല്‍ ഹോട്ടലില്‍ ഷെയര്‍ ഹോള്‍ ഡേഴ്സിന്റെ മീറ്റിംഗ് നടക്കുന്നതിനിടെയാണ് ജീവനക്കാര്‍ പ്രതിഷേധവുമായി പുറത്ത് പ്രകടനത്തിനെത്തിയത്.
രണ്ട് ഡസനോളം പ്രകടനക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.മണിക്കൂറിന് 15 ഡോളര്‍ കുറഞ്ഞ വേതനം നല്‍കണമെന്നാണ് പ്രകടനക്കാരുടെ ആവശ്യം.ഇപ്പോള്‍ 7.65 ഡോളറാണ് മിനിമം വേതനമായി ലഭിക്കുന്നത്. മെക്ക് ഡൊണാള്‍ഡ് സ്വന്തമായി നടത്തുന്ന റസ്റ്റോറന്റുകളില്‍ 10 ഡോളര്‍ ലഭിക്കുമ്പോള്‍ ഭൂരിഭാഗം ഫ്രാഞ്ചൈസീസ് നടത്തുന്ന സ്ഥലങ്ങളില്‍ പത്ത് ഡോളറില്‍ താഴെയാണ് നല്‍കുന്നത്.
നവംബറില്‍ നടന്ന് തിരഞ്ഞെടുപ്പില്‍ മിനിമം വേജസ് ഉയര്‍ത്തുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി വാഗ്ദാനം നല്‍കിയിരുന്നതായും പ്രകടനക്കാര്‍ ചൂണ്ടിക്കാട്ടി.ഷെയര്‍ ഹോള്‍ഡേഴ്സിന്റെ യോഗത്തില്‍ ചോദ്യോത്തരവേളയില്‍ ഈ വിഷയം ഉന്നയിച്ചുള്ള ചോദ്യങ്ങള്‍ ഒന്നും തന്നെ ഉയര്‍ന്നില്ല എന്നാണ് കമ്പനി വക്താക്കള്‍ അറിയിച്ചു.രാജ്യ വ്യാപകമായി പതിനായിരക്കണക്കിന് ജീവനക്കാരാണ് കുറഞ്ഞ വേതനം ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.43
RELATED ARTICLES

Most Popular

Recent Comments