Monday, November 25, 2024
HomeIndiaഇന്ത്യയിലെ ഏറ്റവും നീളംകൂടിയ പാലമായ ധോള-സദിയ പാലം അസമില്‍ പ്രധാമന്ത്രി ഉദ്ഘാടനം ചെയ്തു.

ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ പാലമായ ധോള-സദിയ പാലം അസമില്‍ പ്രധാമന്ത്രി ഉദ്ഘാടനം ചെയ്തു.

ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ പാലമായ ധോള-സദിയ പാലം അസമില്‍ പ്രധാമന്ത്രി ഉദ്ഘാടനം ചെയ്തു.

ജോണ്‍സണ്‍ ചെറിയാന്‍.
ഗുവാഹാട്ടി: ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ പാലമായ ധോള-സദിയ പാലം അസമില്‍ പ്രധാമന്ത്രി ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണ് ചടങ്ങ് നടന്നത്. അസമിലെ സദിയയില്‍നിന്ന് ആരംഭിക്കുന്ന 9.15 കിലോമീറ്റര്‍ നീളമുള്ള പാലം ധോളയിലാണ് അവസാനിക്കുന്നത്. അസമിലെ ടിന്‍സുകിയ ജില്ലയില്‍ ബ്രഹ്മപുത്രയുടെ പോഷകനദിയായ ലോഹിത് നദിക്കുകുറുകെയാണ് പാലം. നിലവില്‍ ബിഹാറിലെ മഹാത്മാഗാന്ധി സേതുവാണ് (5.75 കി.മീ.) രാജ്യത്തെ ഏറ്റവും നീളംകൂടിയ പാലം. മൂന്നാംസ്ഥാനത്തുള്ള മുംബൈയിലെ ബാന്ദ്ര-വര്‍ളി കടല്‍പ്പാലത്തിന് 5.57 കി.മീ ആണ് നീളം.
പാലത്തിന്റെ പ്രത്യേകതകള്‍
നിര്‍മാണച്ചെലവ് 950 കോടി
നിര്‍മാണാരംഭം 2011-ല്‍, അസമിലെ കോണ്‍ഗ്രസ് ഭരണകാലത്ത്
അസം, അരുണാചല്‍പ്രദേശ് സംസ്ഥാനങ്ങള്‍ തമ്മിലുള്ള യാത്രാസമയം നാലുമണിക്കൂറോളം കുറയും.
ചൈനയുമായി അതിര്‍ത്തിപങ്കിടുന്ന അരുണാചല്‍പ്രദേശില്‍ വേഗത്തില്‍ പ്രവേശിക്കാന്‍ സൈന്യത്തിനാകും 60 ടണ്‍ ഭാരമുള്ള യുദ്ധടാങ്കുകളെ താങ്ങാന്‍ ശേഷി. സൈന്യം അരുണാചലിലേക്ക് പോകാനുപയോഗിക്കുന്ന വഴിയായ ടിന്‍സുകിയയിലേക്ക് ടാങ്കുമായി പോകാം. അസമിലെ ഈ ഭാഗത്തുനിന്ന് അരുണാചലിലേക്ക് പോകാന്‍ നിലവിലുള്ള ഏകമാര്‍ഗം ബോട്ടാണ്. പാലത്തിലേക്ക് ചൈനയുടെ അതിര്‍ത്തിയില്‍നിന്ന് നൂറുകിലോമീറ്റര്‍ ദൂരംമാത്രം. പാലത്തിന്റെ 182 തൂണുകളിലും ഭൂകമ്ബ പ്രതിരോധസംവിധാനം.  അതിര്‍ത്തി സംസ്ഥാനങ്ങളിലെ റോഡ് ഗതാഗതം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2015-ല്‍ കേന്ദ്രം അനുവദിച്ച 15,000 കോടി രൂപയുടെ പാക്കേജില്‍ പാലത്തെ ഉള്‍പ്പെടുത്തിയിരുന്നു. പാലമാരംഭിക്കുന്ന സദിയ പ്രശസ്തഗായകന്‍ ഭൂപന്‍ ഹസാരികയുടെ ജന്മസ്ഥലമാണ്.
RELATED ARTICLES

Most Popular

Recent Comments