ജോണ്സണ് ചെറിയാന്.
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ റെക്കോര്‍ഡ് തകര്‍ത്ത് സച്ചിന്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറുടെ ജീവിതകഥ പറയുന്ന സച്ചിന് എ ബില്യണ്‍ ഡ്രീംസ് നാളെ തിയേറ്ററുകളിലെത്തുകയാണ്. സിനിമ റിലീസ് ആകുന്നതിന് മുമ്പ് തന്നെ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ മാത്രം ഏഴായിരത്തോളം സ്ക്രീനുകളിലാണ് സച്ചിന് എ ബില്യണ്‍ ഡ്രീംസ് പ്രദര്‍ശനത്തിനെത്തുന്നത്. ഇതിലൂടെ തകര്‍ന്നത് ഇന്ത്യന്‍ സിനിമയില്‍ ചരിത്രം തിരുത്തിയ ബാഹുബലിയുടെ ഒരു റെക്കോര്‍ഡാണ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി 2 പ്രദര്‍ശനത്തിനെത്തിയത് 6500 സ്ക്രീനുകളിലാണ്.
കളിക്കളത്തിലും പുറത്തുമുള്ള സച്ചിന്റെ ജീവിതം വരച്ചുകാട്ടുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് വിഖ്യാത ബ്രിട്ടീഷ് ചലച്ചിത്രകാരന് ജെയിംസ് എര്‍സ്കിനാണ്. രവി ഭാഗ്ചന്ദ്കയും കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മ്മാണം. ഓസ്ക്കാര്‍ ജേതാവ് എ ആര് റഹ്മാനാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സച്ചിന് ടെന്‍ഡുല്‍ക്കര്‍, ഭാര്യ അഞ്ജലി, മക്കളായ സാറ, അര്ജുന്, ക്രിക്കറ്റ് താരങ്ങളായ എം എസ് ധോണി, വീരേന്ദ്ര സെവാഗ് എന്നിവരും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.