ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: യെമനില്‍നിന്നു തട്ടിക്കൊണ്ടു പോയ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി പ്രധാനമന്ത്രിയെ നേരില്‍ കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത പ്രാവശ്യം പ്രധാനമന്ത്രിയെ കാണുമ്പോള്‍ ഇക്കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു. ഫാ. ടോം ഉഴുന്നാലിന്റെ മോചനവുമായി ബന്ധപ്പെട്ട് കെ.എം. മാണി എംഎല്‍എയുടെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി ആണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. യെമനില്‍ ഭീകരര്‍ തട്ടികൊണ്ടു പോയ മലയാളി വൈദികന്റെ മോചനത്തിനായി പ്രധാനമന്ത്രിക്ക് ഒരു ലക്ഷം ഇ മെയില്‍ പരാതി അയക്കുന്ന ക്യാമ്പയിന് കഴിഞ്ഞ ദിവസം തുടക്കമായിരുന്നു. ഇതിന് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.