ജോണ്‍സണ്‍ ചെറിയാന്‍.
മസ്കത്ത്: മലയാള സിനിമയിലെ കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാനെ സ്നേഹത്തോടെ വരവേറ്റ് ആരാധകര്‍. അവന്യൂസ് മാളില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന കൊച്ചിന്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്‍റെ രണ്ടാമത്തെ ഷോറൂം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ദുല്‍ഖര്‍. ആയിരങ്ങളാണ് യുവനടനെ കാണുന്നതിനായി അവന്യൂസ് മാളിലെത്തിയത്. ജ്വല്ലറിയുടെ ആദ്യ വില്‍പ്പന മജാന്‍ കാറ്ററിംഗ് സര്‍വ്വീസസ് ചെയര്‍മാന്‍ സുധാകരനും ഭാര്യ ദിജി സുധാകരനും നല്‍കിക്കൊണ്ട് ദുല്‍ഖര്‍ നിര്‍വ്വഹിച്ചു.
ദുല്‍ഖറിന് പുറമേ മലയാള സിനിമാ താരങ്ങളായ ശ്വേത മനോന്‍, നിയാസ്, സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. കൊച്ചിന്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ മാനേജിംഗ് ഡയറക്ടര്‍ ജഗജിത് പ്രഭാകരന്‍, ചെയര്‍മാന്‍ റെയ്ദ് അഹമ്മദ് ബക്കര്‍, ഡയറക്ടര്‍ അനുരാജ് സിന്‍ഹ, മാനേജിംഗ് പാര്‍ട്ട്ണര്‍ രാജേഷ് ഗോവിന്ദന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍.