Saturday, April 12, 2025
HomeKeralaഗര്‍ഭിണിയാണെന്ന സന്തോഷം പങ്കുവെച്ച് പത്തു മിനിറ്റിനകം ഭര്‍ത്താവിന്റെ മുന്നില്‍ ഭാര്യയ്ക്ക് ദാരുണാന്ത്യം.

ഗര്‍ഭിണിയാണെന്ന സന്തോഷം പങ്കുവെച്ച് പത്തു മിനിറ്റിനകം ഭര്‍ത്താവിന്റെ മുന്നില്‍ ഭാര്യയ്ക്ക് ദാരുണാന്ത്യം.

ജോണ്‍സണ്‍ ചെറിയാന്‍.
മൂവാറ്റുപുഴ: നിയന്ത്രണം വിട്ടെത്തിയ കാര്‍ ഓട്ടോയിലിടിച്ച് ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ ഭാര്യയ്ക്ക് ദാരുണാന്ത്യം. മുഹമ്മദ് അസ്ലമിന്റെ ഭാര്യ ഐഷത്ത് റൈഹ(25)യാണ് മരിച്ചത്. മൂന്നു മാസത്തെ ചികിത്സയ്‌ക്കൊടുവില്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ സന്തോഷം ഭര്‍ത്താവുമായി പങ്കുവെച്ച് വീട്ടിലേയ്ക്ക് മടങ്ങാന്‍ ഓട്ടോയില്‍ കയറിയപ്പോഴാണ് നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാര്‍ ഐഷത്തിന്റെ ജീവനെടുത്തത്. രാത്രി 12.50ഓടെയായിരുന്നു അപകടം. ആശുപത്രിയുടെ മുന്നില്‍ വെച്ചു തന്നെയായിരുന്നു അപകടം. ഐഷത്തും മറ്റൊരു ബന്ധുവും ഓട്ടോയിലേയ്ക്ക് കയറി പിന്നാലെ അസ്ലം കയറാന്‍ പോകുന്നതിന് തൊട്ടു മുന്‍പ് പാഞ്ഞെത്തിയ കാര്‍ ഓട്ടോയെ ദൂരേയ്ക്ക് ഇടിച്ചുകൊണ്ടു പോയി. പോസ്റ്റിലിടിച്ചു നിന്ന കാറിനിടയില്‍പ്പെട്ട് ഓട്ടോ തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ ഐഷത്തിനെ ഉടന്‍ തന്നെ സബൈന്‍സ് ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
RELATED ARTICLES

Most Popular

Recent Comments