ഉഴവൂര്‍: കെ.സി.വൈ.എല്‍. ഉഴവൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഒന്നാമത് ഫാ. കുറുപ്പിനകത്ത് മെമ്മോറിയല്‍ ഫൂട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ഉഴവൂര്‍ ഒ.എല്‍.എല്‍. ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ ആവേശോജ്വല തുടക്കം. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള കോട്ടയം അതിരൂപതയുടെ കീഴിലെ 32 ഇടവകകളില്‍ നിന്നുള്ള ഫുട്‌ബോള്‍ താരങ്ങള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നു. ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളി വികാരി റവ.ഫാ. തോമസ് പ്രാലേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യൂ മൂലക്കാട്ട് മെത്രാപോലീത്ത നിര്‍വ്വഹിച്ചു. ഫാ. സന്തോഷ് മുല്ലമംഗലത്ത്, ബിബീഷ് ഓലിക്കാമുറിയില്‍, ജോമി കൈപ്പാറേട്ട്, പി.ജെ. അബ്രാഹം. ഫാ. മാത്യൂ വെട്ടുകല്ലേല്‍, ജോയല്‍ കുഴിപ്പിള്ളില്‍, മിന്നു വേരുകടപ്പനാല്‍, സജോ വേലിക്കെട്ടേല്‍, സ്റ്റീഫന്‍ ചെട്ടിക്കത്തോട്ടത്തില്‍, ഷെല്ലി ആലപ്പാട്ട്, സിറിയക്ക് വേലിക്കെട്ടേല്‍, പ്രൊഫ. എം.എസ്. തോമസ് മൂലക്കാട്ട് തുടങ്ങിയവന്‍ പ്രസംഗിച്ചു. ആദ്യ മത്‌സരത്തില്‍ ടൈബ്രേക്കറില്‍ 6- 5 എന്ന സ്‌കോറിന് കുറുപ്പന്തറയെ കീഴടക്കി കരിപ്പാടം പ്രീക്വര്‍ട്ടറില്‍ കടന്നു. രണ്ടാം മത്‌സരത്തില്‍ ആതിഥേയരായ ഉഴവൂര്‍ ഞീഴൂരിനെ 3- 0 എന്ന സ്‌കോറിന് കീഴടക്കി. മറ്റ് മത്‌സരങ്ങളില്‍ മാറിടം കാരിത്താസിനേയും, പറമ്പഞ്‌ചേരി പയസ്മൗണ്ടിനേയും കീഴടക്കി പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 28ന് വൈകിട്ട് 5ന് ഫൈനല്‍ മത്‌സരം നടക്കും. കോട്ടയം അതിരൂപതാ വികാരി ജനറാല്‍ റവ.ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സമ്മാനദാനം നിര്‍വ്വഹിക്കും.