Saturday, May 24, 2025
HomeKeralaപാലാരിവട്ടത്ത് പിഞ്ചുകുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡേ കെയര്‍ ഉടമ കുട്ടികളെ മര്‍ദ്ദിച്ചിരുന്നതായി ആയമാരുടെ മൊഴി.

പാലാരിവട്ടത്ത് പിഞ്ചുകുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡേ കെയര്‍ ഉടമ കുട്ടികളെ മര്‍ദ്ദിച്ചിരുന്നതായി ആയമാരുടെ മൊഴി.

പാലാരിവട്ടത്ത് പിഞ്ചുകുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡേ കെയര്‍ ഉടമ കുട്ടികളെ മര്‍ദ്ദിച്ചിരുന്നതായി ആയമാരുടെ മൊഴി.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: പാലാരിവട്ടത്ത് പിഞ്ചുകുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡേ കെയര്‍ ഉടമ മിനി കുട്ടികളെ മര്‍ദ്ദിച്ചിരുന്നതായി ആയമാരുടെ മൊഴി. മിനി കുട്ടികളെ സ്ഥിരമായി മര്‍ദ്ദിച്ചിരുന്നതായാണ് ഇവര്‍ പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
നേരത്തെ പുറത്തുവന്ന മര്‍ദ്ദന ദൃശ്യങ്ങളില്‍ കാണുന്ന ഒന്നര വയസുകാരനെ മിനി നേരത്തെയും മര്‍ദ്ദിച്ചിരുന്നതായും ആയമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ മാസം 23 നായിരുന്നു സംഭവം. പാലാരിവട്ടം പോലീസ് സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന കളിവീട് ഡേ കെയറിലാണ് നടത്തിപ്പുക്കാരിയും ഉടമസ്ഥയുമായ മിനി കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചത്. വീട്ടിലെത്തിയ കുട്ടികളുടെ ശരീരത്തിലെ മുറിപ്പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കളാണ് ഡേ കെയറില്‍ നടക്കുന്ന ക്രൂര മര്‍ദ്ദനങ്ങളെക്കുറിച്ച് ദൃശ്യങ്ങള്‍ സഹിതം പോലീസില്‍ പരാതി നല്‍കിയത്.
RELATED ARTICLES

Most Popular

Recent Comments