ദീപ ഡേവിഡ്. (Street Light fb group)
എന്തുകൊണ്ടാണ് എല്ലാ കിണറുകളും വൃത്തത്തില്‍ കുഴിക്കുന്നത്?
പ്രധാനമായും വളഞ്ഞ അരികുകള്‍ വശത്തെ ഭിത്തി ഇടിഞ്ഞു വീഴാതെ കാത്തുരക്ഷിക്കും എന്നത് കൊണ്ടാണ്. പിന്നെ ചതുരം കൂടുതല്‍ സ്ഥലം നല്‍കും എങ്കിലും കിണറ്റില്‍ പ്രകാശം ഇപ്പോഴും മൂന്നില്‍ ഒന്ന് ഭാഗത്തെ ലഭിക്കുകയുള്ളൂ. ഈ ശാസ്ത്രം ഒക്കെ ഉണ്ടെങ്കിലും ശാസ്ത്രം ശാസ്ത്രീയമായി പഠിക്കാത്ത നമ്മള്‍ ഇന്ത്യക്കാരാണ് വട്ടത്തില്‍ ഉള്ള കിണറുകള്‍ കുഴിച്ചത് അവരുടെ മക്കളായ നമ്മള്‍ തന്നെ ആണ് പ്രധാനമന്ത്രി ആയി മോഡിയെ തിരഞ്ഞെടുത്തത്.
അദ്ദേഹമോ ലോക റാങ്കിംഗ് നോക്കിയാല്‍ ഒന്നാമത്. ഫെസ് ബുക്കില്‍ ഒന്നാമത് ട്വിട്ടരില്‍ ഒന്നാമത്, സെല്ഫിയില്‍ ഒന്നാമത്, ചൈനയ്ക്കു ചുറ്റും ഉള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. നോട്ടു നിരോധിച്ചു , കള്ളപ്പണം തടഞ്ഞു .. നേട്ടങ്ങള്‍ നിരവധി. വെള്ളം മാത്രം ലക്ഷ്യമാകി കിണര്‍ കുഴിക്കുമ്പോലെ മോഡി രാഷ്ട്രനന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നു..
അടുത്ത കാലത്തായി നമുക്ക് അങ്ങനെ ഒരു ഭരണാധികാരി ഇല്ലെങ്കിലും നമ്മുടെ അയല്‍ക്കാര്‍ക്ക് ഉണ്ട്, പാകിസ്താനില്‍ മുന്‍ ഭരണാധികാരി എന്നത് ഇവിടെത്തെ പോലെ അത്ര സുഖകരമല്ല . അത് ഷെരീഫിന് നന്നായി അറിയാം.അതുകൊണ്ട് അദേഹവും ഒരു കിണര്‍ കുഴിക്കുകയാണ്. വോട്ടുകള്‍ ശേഖരിക്കാന്‍..!. സൈന്യത്തിന്റെയും തന്റെ ജനതയുടെയും പിന്നെ ചൈനയുടെയും പിന്തുണ കൊണ്ട് ആ കിണര്‍ നിറഞ്ഞാലേ നവാസ് ഷെരീഫ് അടുത്ത ഊഴത്തില്‍ അധികാരത്തിന്റെ പച്ച തൊടുകയുള്ളൂ. .
അതുകൊണ്ട് അദേഹം അയല്‍ രാജ്യത്തെ ഭീഷണി നേരിടാന്‍ അതിര്‍ത്തിയില്‍ ഒരു മയവും ഇല്ലാതെ വെടി വെയ്പ്പ് നടത്തുന്നു.
ഇന്ത്യയുടെ അസ്ഥിരത ആണ് തങ്ങളുടെ സ്ഥിരത എന്ന് അറിഞ്ഞു നിഴഞ്ഞു കയറ്റക്കാരെ വിടുന്നു. കറാച്ചി തുറമുഖം രക്ഷിക്കാന്‍ ഒരു വിമാന വാഹിനി വാങ്ങാന്‍ ശ്രമിക്കുന്നു. അതിര്‍ത്തികള്‍ കടന്നു ആക്രമിക്കുന്നു. ശത്രു സൈനികരെ കൊല്ലുന്നു. ട്വിറ്റരില്‍ അദേഹം എത്രാമത് ആണെന്ന് എനിക്കറിയില്ല പക്ഷെ ഗദ്ദര്‍ തുറമുഖം മുതല്‍ ചൈന വരെ ഉള്ള ഇടനാഴിയുടെ നിര്‍മാണത്തില്‍ അദേഹം ഒന്നാമത് ആണ്. ഇന്ത്യ സമുദ്രത്തിലേക്ക് ചൈനയ്ക്കു ഒരു വാതില്‍ വെച്ചുകൊടുക്കാന്‍ അങ്ങനെ ബില്ലിയന്‍ കണക്കില്‍ ഡോളര്‍ വികസനം കൊണ്ട് വരാന്‍ അതിനു കഴിയും . മേക് ഇന്‍ പാകിസ്ഥാന്‍ ഉണ്ടോ എന്നറിയില്ല പക്ഷെ ഈ ഇടനാഴി കൊണ്ട് പാകിസ്ഥാന്‍ അന്‍പത്തി അഞ്ചു ബില്ലിയനില്‍ അധികം ഡോളര്‍ മേക് ചെയ്യും എന്ന് ലോകം കരുതുന്നു..ഒരുപക്ഷെ ശക്തനായ ഒരു ഭരണാധികാരി വരുമ്പോള്‍ ഇന്ത്യ ചെയ്യുമെന്ന് നാം കരുതിയ കാര്യങ്ങള്‍ ആണ് ഇതില്‍ പലതും.
വിദേശയാത്രകള്‍ നടത്തി ലോകരാഷ്ട്രങ്ങളുടെ പിന്തുണ നേടിയില്ല എങ്കിലും കുല്ഭൂശന്‍ യാദവ് കൊലക്കയര്‍ കാത്തിരിക്കുമ്പോള്‍, ഇന്ത്യക്ക് വീട്ടാന്‍ കണക്കുകളുടെ എണ്ണം പെരുകുമ്പോള്‍ പാക് സൈന്യം അദേഹത്തിന്റെ കൂടെയാണ്.ആ പിന്തുണ നിലനിര്‍ത്താന്‍ അന്തരാഷ്ട്ര കോടതിയുടെ നിയമ യുദ്ധം അടുത്ത പാക് ഇലക്ഷന്‍ വരെ നീളാന്‍ ഷരീഫ് വഴി കണ്ടെത്തി കഴിഞ്ഞു. പോരെങ്കില്‍ സൈന്യം സ്വപനം കണ്ടപോലെ കരിങ്കാലികളെ വിചാരണ ചെയ്യാന്‍ സൈനിക കോടതികള്‍..ബുദ്ധിമാനായ ഭരണാധികാരി ആരാണ് എന്ന് ഞാന്‍ സംശയിച്ചു പോകുന്നു..
ഇതേ സമയം മോഡിയും ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിച്ചു. കള്ളപണം തടഞ്ഞു. ഇപ്പൊ എല്ലാ സാമ്പത്തിക ഇടപാടുകളും കമ്പ്യൂട്ടര്‍ വഴി ആണ്.
മറ്റൊരു വനക്രെ ആക്രമണത്തില്‍ ഇന്ത്യ രാജ്യത്തിന്റെ, പൌരന്റെ,, നിങ്ങളുടെ, എന്റെ,ഒക്കെ സാമ്പത്തിക വിവരം വെച്ച് വിലപേശാന്‍ പാകത്തില്‍ അതെ കമ്പ്യുട്ടറുകള്‍ ആണ് ഇപ്പൊ പൈസ ഇടപാട് ഒക്കെ നടത്തുന്നത്. എന്ന് വെച്ചാല്‍ നമ്മുടെ പൈസ എല്ലാം ഒരു സോപ്പ് കുമിളയാണ്.ഇന്ന് വനക്രെ നമ്മുടെ ബാങ്കിംഗ് മേഖലയെ തൊടാതെ പോയതിനു നാം സര്‍വേശ്വരന് നന്ദി പറയുക. കാരണം നമ്മളെല്ലാം പിച്ചക്കാര്‍ ആകുന്നതിനു അത്ര അടുത്തെത്തിയിരുന്നു. അവര്‍ക്കും നമ്മുടെ പണത്തിനും ഇടയില്‍ പ്രധാന മന്ത്രി എടുത്ത ആയിരക്കണക്കിന് സെല്ഫികള്‍ മാത്രം ആണ് ഉണ്ടായിരുന്നത്.
കിണറുകളെ കുറിച്ചാണ് ഞാന്‍ പറഞ്ഞ വന്നത്. നാഷണല്‍ ഹെരാള്‍ഡ് പോലെ സ്വയം വീഴാന്‍ പൊട്ടക്കിണറുകള്‍ കുഴിക്കുന്ന പ്രതിപക്ഷം ആണ് നമുക്ക് ഉള്ളത്.അതില്‍ വെള്ളം ഉണ്ടാകുകയില്ല,എന്നാല്‍ സിന്ധുവിന്റെ തീരത്ത് നവാസ് ഷെരീഫ് പുതിയ ഒരു കിണര്‍ കുഴിക്കുന്നുണ്ട്. അതില്‍ വെള്ളം കണ്ടു തുടങ്ങിയിട്ടും ഉണ്ട്. സെല്ഫികള്‍ ഇട്ടു നമുക്ക് മൂടിവെക്കാന്‍ കഴിയാത്ത അത്ര വലിയ വട്ടത്തില്‍ ഒന്ന്.