Sunday, November 24, 2024
HomeAmericaഏഷ്യന്‍ അമേരിക്കന്‍ ആന്‍ഡ് പസഫിക് ഐലന്‍ഡർ ബെര്‍ഗെന്‍ കൗണ്ടി കമ്മ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് ഫോർ മീഡിയ...

ഏഷ്യന്‍ അമേരിക്കന്‍ ആന്‍ഡ് പസഫിക് ഐലന്‍ഡർ ബെര്‍ഗെന്‍ കൗണ്ടി കമ്മ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് ഫോർ മീഡിയ എക്‌സലന്‍സ് സുനില്‍ ട്രൈസ്റ്റാറിന്.

ജോര്‍ജ ്  ജോസഫ്.     
ന്യൂയോര്‍ക്ക്: മാധ്യമ രംഗത്ത് ശ്രദ്ധേയമായ സംഭാവനകളര്‍പ്പിക്കുന്ന സാമുവേല്‍ ഈശോയ്ക്ക് (സുനില്‍ ട്രൈസ്റ്റാര്‍) ബര്‍ഗന്‍ കൗണ്ടിയുടെ കമ്യൂണിറ്റി സര്‍വീസ് അവാര്‍ഡ്. കൗണ്ടി ഔദ്യോഗികമായി സംഘടിപ്പിച്ച ഏഷ്യന്‍ അമേരിക്കന്‍ ആന്‍ഡ് പസഫിക് ഐലന്‍ഡര്‍ ഹെറിറ്റേജ് ആഘോഷത്തില്‍ ചൂസന്‍ ഫ്രീഹോള്‍ഡേഴ്‌സ് ബോര്‍ഡ് പ്രസിഡന്റ് ട്രേസി സില്‍ന സുര്‍ അവാര്‍ഡ് സമ്മാനിച്ചു.
വര്‍ണ്ണശബളമായ ചടങ്ങില്‍ വച്ചു മൂന്നു അവാര്‍ഡുകള്‍ കൂടി സമ്മാനിച്ചു. ലോ എന്‍ഫോഴ്‌സ്‌മെന്റ് സര്‍വീസ് അവാര്‍ഡ് ലഭിച്ചത് ന്യൂജേഴ്‌സി ഏഷ്യന്‍ അമേരിക്കന്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസേഴ്‌സ് അസോസിയേഷനാണ്. രണ്ട് ഏഷ്യന്‍ പോലീസ് ഓഫീസര്‍മാര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
വിദ്യാഭ്യാസ രംഗത്തെ സേവനത്തിനു മോണോ എച്ച് വാംഗിനും, നേതൃരംഗത്തിനുള്ള അവാര്‍ഡ് റവ. ഗാര്‍ഡന്‍സിയോ സൊറിയാനോക്കും നല്‍കി. അവാര്‍ഡ് ലഭിച്ച ഏക ഇന്ത്യക്കാരനാണ് സുനില്‍ ട്രൈസ്റ്റാര്‍.
മെയ് ഏഷ്യന്‍ അമേരിക്കന്‍ ഹെറിറ്റേജ് മാസമായും കൗണ്ടി എക്‌സിക്യൂട്ടീവ് ജയിംസ് ജെ ടെഡ്‌സ്‌കോ പ്രഖ്യാപിച്ചു. ഒന്നര നൂറ്റാണ്ടായി അമേരിക്കന്‍ ജീവിതത്തില്‍ ഏഷ്യന്‍ വംശജര്‍ നല്‍കുന്ന സംഭാവന പ്രഖ്യാപനത്തില്‍ ചൂണ്ടിക്കാട്ടി. കഠിന യാതനകളും വിഷമതകളും സഹിക്കുകയും ഉന്നതിയിലെത്തുകയും ചെയ്തവരുടെ ചരിത്രം അമേരിക്കന്‍ ചരിത്രത്തിന്റെ ഭാഗമാണ്. വിവിധ നാടുകളില്‍ നിന്നും എത്തി വലിയ വിജയം നേടാന്‍ അവര്‍ക്കായി. ബര്‍ഗന്‍ കൗണ്ടിയില്‍ 130,000 ഏഷ്യക്കാരാണുള്ളത്. അത് അനുദിനം വര്‍ധിക്കുന്നതായും പ്രഖ്യാപനത്തില്‍ ചൂണ്ടിക്കാട്ടി.
ലാറ്റിനോകള്‍ കഴിഞ്ഞാല്‍ കൗണ്ടിയിലെ ഏറ്റവും വലിയ ന്യൂനപക്ഷം ഏഷ്യക്കാരാണെന്നു ട്രേസി സില്‍ന സുര്‍ ചൂണ്ടിക്കാട്ടി. വലിയ തോതില്‍ കൊറിയന്‍ വംശജരും, ചൈനക്കാരും ഇന്ത്യക്കാരും കൗണ്ടി ജീവിതത്തെ സമ്പന്നമാക്കുന്നു. അവാര്‍ഡ് ലഭിച്ചവര്‍ വ്യത്യസ്ത കര്‍മ്മരംഗങ്ങളില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചവരാണ് അവര്‍ ചൂണ്ടിക്കാട്ടി.
കൗണ്ടി പ്രോസിക്യൂട്ടറായ ഗുര്‍ബീര്‍ ഗ്രേവാളും ചടങ്ങിന്റെ തുടക്കത്തില്‍ എത്തി. പ്രാസംഗീകര്‍ ഏഷ്യന്‍ സമൂഹത്തിന്റെ ഉയര്‍ച്ചയുടെ തെളിവായി സിക്കുകാരനായ ഗ്രേവാളിനെയാണ് എടുത്തുകാട്ടിയത്. ഇതുപോലെ ഉന്നത സ്ഥാനങ്ങളില്‍ ഏഷ്യക്കാര്‍ കൂടുതലായി എത്തട്ടെ എന്നും അവര്‍ ആശംസിച്ചു.
ഷെറിഫ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഹോണര്‍ ഗാര്‍ഡോടു കൂടിയായിരുന്നു തുടക്കം. അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ജാക്വലിന്‍ ചോയി പ്രതിജ്ഞാ വാചകം ചൊല്ലി.
ആശംസാ പ്രസംഗങ്ങള്‍ക്കുശേഷം നടന്ന കള്‍ച്ചറല്‍ പ്രോഗ്രാം വര്‍ണ്ണ മനോഹരമായിരുന്നു. കൊച്ചു കുട്ടികള്‍ അവതരിപ്പിച്ച ഡാന്‍സ്, പരാമസിലെ ചെന്‍ വെയ് ഡാന്‍സ് സ്റ്റുഡിയോ ആണ് സംഘടിപ്പിച്ചത്. ടെനാഫ്‌ളൈയിലെ അലക്‌സും ക്രിസ്റ്റീന ബോണ്‍ടിയയും ബ്രോഡ്‌വെ ഗാനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് നടന്ന ചൈനീസ്, കൊറിയന്‍ നൃത്തങ്ങള്‍ മനംകവരുന്നതായിരുന്നു. വര്‍ണ്ണാഭമായ വേഷവിധാനങ്ങളും വിശറികളും കൊണ്ട് അവര്‍ നിറക്കൂട്ട് ചാലിച്ചു.
പ്രവാസി ചാനല്‍ മാനേജിംഗ് ഡയറക്ടറായ സുനില്‍ ട്രൈസ്റ്റാര്‍ കാല്‍ നൂറ്റാണ്ടോളമായി ദൃശ്യമാധ്യമ രംഗങ്ങളില്‍ സജീവ സാന്നിധ്യമാണ്. ഏഷ്യാനെറ്റിന്റെ അമേരിക്കന്‍ പ്രവേശനത്തിനു തുടക്കം കുറിക്കുകയും ചാനലിനെ വലിയ വിജയത്തിലെത്തിക്കുകയും ചെയ്ത സുനില്‍ ഇ മലയാളി, ഇന്ത്യാ ലൈഫ് ആന്‍ഡ് ടൈംസ് മാഗസിന്‍, ഐ.എൽ.എ ടൈംസ് എന്നിവയുടെ സാരഥിയുമാണ്.
ടി.എസ് ചാക്കോ, പ്രൊഫസര്‍ സണ്ണി മാത്യു, വർഗ്ഗീസ് പ്ലാമ്മൂട്ടിൽ, സെബാസ്ററ്യൻ കൂടാതെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പേർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു.
RELATED ARTICLES

Most Popular

Recent Comments