ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനസമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. രാവിലെ 9 മുതല്‍ വൈകിട്ട് 3 മണിവരെ ആക്കാനാണ് ആലോചിക്കുന്നത്. ഹയര്‍ സെക്കന്‍ഡറിയുടെയും ഹൈസ്‌കൂളിന്റെയും സമയം ഏകീകരിച്ച് ഒറ്റ അസംബ്ലി ആക്കുന്നതിന്റെ ഭാഗമായാണിത്. സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ഇക്കാര്യം ശുപാര്‍ശചെയ്തിരുന്നു. ഒന്നു മുതല്‍ 12 വരെ ക്ലാസുകളെ ഒരു യൂണിറ്റായി കണക്കാക്കി അസംബ്ലിയും മറ്റും ഒരുമിച്ച് നടത്തണമെന്നായിരുന്നു ശുപാര്‍ശ.
നിലവില്‍ നിലവില്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസ് ഒമ്പതിനും ഹൈസ്‌കൂളിന് 10 മണിക്കുമാണ് തുടങ്ങുന്നത്. ഇതുമൂലം രണ്ട് അസംബ്ലി കൂടേണ്ടിവരും. സമയം ഏകീകരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ സമന്വയം ഉണ്ടാക്കട്ടെയെന്ന നിലപാടാണ് ബുധനാഴ്ച ചേര്‍ന്ന ഗുണമേന്മാ പരിശോധനാസമിതിയോഗം സ്വീകരിച്ചത്. ക്ലാസ് നേരത്തെ തുടങ്ങുന്നത് മദ്രസാപഠനത്തിന് തടസ്സമാകുമെന്ന വിമര്‍ശനം ഉയര്‍ന്നേക്കാനിടയുണ്ട്. സര്‍ക്കാര്‍ സമവായം ഉണ്ടാക്കിയാല്‍ സമയമാറ്റത്തോട് എതിര്‍പ്പില്ലെന്നാണ് അധ്യാപകസംഘടനകളുടെ പൊതു അഭിപ്രായം.