പി.പി. ചെറിയാന്‍.
മേരിലാന്റ്: ഇന്ത്യന്‍ അമേരിക്കന്‍ അരുണാമില്ലര്‍(52) യു.എസ്. കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.2010 മുതല്‍ 15വേ ഡിസ്ട്രിക്റ്റിനെ പ്രതിനിധികരിച്ച് മേരിലാന്റ് ഹൗസില്‍ അംഗമായ അരുണ 6വേ കണ്‍ഗ്രഷനല്‍ ഡിസ്ട്രിക്റ്റില്‍ നിന്നാണ് മത്സരിക്കുവാന്‍ തയ്യാറെടുക്കുന്നത്.
നിലവിലുള്ള അംഗം ജോണ്‍ ഡിലന്‍സി(ഡമോക്രാറ്റ്) 2018 ല്‍ മേരിലാന്റ് ഗവര്‍ണര്‍ സ്്ഥാനത്ഥേക്ക് മത്സരിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനാലാണ് സഹ പ്രവര്‍ത്തകയായ അരുണക്ക് അവസരം ലഭിച്ചിരിക്കുന്നത്.അരുണയുടെ തിരഞ്ഞെടുപ്പു പ്രചരണവും, ഫണ്ട് സമാഹരണവും ഉടന്‍ ആരംഭിക്കും.
മേരിലാന്റ് ഹൗസില്‍ റവന്യൂ, ട്രാന്‍സ്പോര്‍ട്ടേഷന്‍, എഡുക്കേഷന്‍ സബ്കമ്മിറ്റികളില്‍ അംഗമാണ് അരുണ.മിസ്സോറി യൂണിവേഴ്സിറ്റിയില്‍ നിന്നും സിവില്‍ എന്‍ജിനീയറിംഗില്‍ ബിരുദമെടുത്ത അരുണ സാമൂഹ്യസേവന രംഗങ്ങളില്‍ തന്റെ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട്.
ഹൈദരബാദില്‍ ജനിച്ച അരുണ ഭര്‍ത്താവ് ഡേവിഡ് മില്ലര്‍, മീനാ, ക്ലോ, സാഷ എന്നീ മൂന്ന് പെണ്‍മക്കളുമായി മേരിലാന്റിലെ ജര്‍മ്മന്‍ ടൗണിലാണ് താമസിക്കുന്നത്. അരുണമില്ലരുടെ വെബ്സൈറ്റ്. www.Arunamiller.com