Saturday, November 23, 2024
HomePoemsവേനലിൽ വിരിഞ്ഞ പൂവ്. (കവിത)

വേനലിൽ വിരിഞ്ഞ പൂവ്. (കവിത)

വേനലിൽ വിരിഞ്ഞ പൂവ്. (കവിത)

രാഹുൽ. (Street Light fb group)
വേനൽ നിന്നെ
മഞ്ഞു കാലത്തെ
പൂവാക്കി മാറ്റി.
പുലരിയുടെ ചുംബനത്തിൽ
ഇതളുകൾ കൂമ്പി നീ
നാണത്താൽ മുഖം കുനിച്ചതുപോലെ,
വേനലിൻ ചുംബനമേറ്റുണർന്നു
ചെമ്പനീർ പോലെ നീ
ചുവന്നു തുടുത്തു.
ഹിമകണങ്ങളാ ദലങ്ങളിലെന്നപോൽ ,
അരിയ വദനത്തിൽ
വേർപ്പു മുളച്ചു.
ഉടൽ മടക്കുകൾ
ഉപ്പളങ്ങളായപ്പോൾ
ആയിരം സമുദ്രങ്ങൾ
നിന്നിൽ പിറന്നു.
ഉച്ഛ്വാസത്തിന്റെ ഉത്തുംഗതയിലും
നിശ്വാസത്തിന്റെ നിമ്ന തടത്തിലും
രാധാമാധവ ഗീതികൾ
ചൊല്ലിയാട്ടം നടത്തി.
ഏതോ ഋതുക്കൾ വഴിതെറ്റി നിന്റെ
നീടുറ്റ കഴലിൽ മുത്തി ചിരിക്കവെ,
ഇക്കിളി പൂവിതളെത്രയോ
തേൻ തുള്ളി
ഇറ്റിച്ചു വീഴ്ത്തിയെന്നാത്മാവിൽ.
ഈ ചൂടിലും നിന്റെ
മൃദു സാമിപ്യത്തിൽ
ഹിമക്കാറ്റിലെന്ന പോൽ
എന്റെ മനസ്സ് കുളിർത്തു.
വേനലിൽ വിടർന്ന പൂവേ നിന്റെ
വാസന, രസനയിൽ വാസന്തം തീർത്തു.
RELATED ARTICLES

Most Popular

Recent Comments