HomePoemsപ്രവാസികൾക്കായ്. (കവിത) Poems പ്രവാസികൾക്കായ്. (കവിത) പ്രവാസികൾക്കായ്. (കവിത) By admin April 29, 2017 0 1291 Share FacebookTwitterPinterestWhatsApp രശ്മി. (Street Light fb group) ഒരു ഹൃദയമുണ്ടിവിടെ… ഒരു ഹൃദയമുണ്ടിവിടെ തുടിക്കുന്നത് ജീവതാളമല്ല. ഒരു ഹൃദയമുണ്ടിവിടെ ഒഴുക്കുന്നത് ജീവരക്തമല്ല. വിയർപ്പൊഴുക്കി മണൽസമുദ്രത്തിൽ ചിറകിട്ടടിക്കുമ്പോഴും ഒരു നാൾ, അമ്മക്കൂടണയുമെന്നൊരു പ്രതീക്ഷ: തളരുമ്പോഴും തളർത്താതെ വിളിച്ചുണർത്തുന്നോരോർമ്മകൾ പുഞ്ചിരിച്ച് ഉരുകുന്ന മെഴുക് തിരികൾ മുന്നിൽ. ഇരു മിഴികളുണ്ടിവിടെ പിടയുന്നത് കനിവിനായല്ല. ഈ മിഴികളുണ്ടിവിടെ ഒഴുകുന്നത് ഉപ്പ് ജലമല്ല മൗനം തിങ്ങിയ ഇടനാഴികളിലും ആർത്തലയ്ക്കുന്ന ജീവിതം മുന്നിൽ മറയിട്ട് സുന്ദര സത്യങ്ങളെ ഓമനിച്ചോമനിച്ച് മണ്ണിലേക്ക് (മണലിലേക്ക് ) മടങ്ങുന്നവർ . Share FacebookTwitterPinterestWhatsApp Previous articleതൃശൂര്‍ പൂരത്തിന് കൊടിയേറി.Next articleകുട്ടികവിതകൾ. (കവിത) adminhttp://usmalayali.com RELATED ARTICLES Poems അമ്മമാർ കാണപ്പെട്ട ദൈവങ്ങൾ . May 9, 2025 Poems തീച്ചൂട്. April 16, 2025 Poems വീടുറങ്ങുമ്പോൾ. March 27, 2025 Most Popular പാക് പ്രകോപനത്തിന് ശക്തമായ മറുപടി. May 9, 2025 500,000 കുടിയേറ്റക്കാരുടെ പദവി റദ്ദാക്കാൻ അനുവദിക്കണമെന്ന് സുപ്രീം കോടതിയോട് ട്രംപ്. May 9, 2025 മെക്സിക്കോ ഉൾക്കടലിന്റെ പേര് അമേരിക്ക ഉൾക്കടലായി മാറ്റുന്നതിന് യുഎസ് ഹൗസ് വോട്ട് ചെയ്തു. May 9, 2025 വി. കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക: ഫ്രറ്റേണിറ്റി കലക്ടറേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി. May 9, 2025 Load more Recent Comments