വൈഷ്ണവി രാജേഷ്. (Street Light fb group)
” ഗായത്രി അറിഞ്ഞുകാണുമല്ലോ,പ്രകാശ്ബാബു, മറ്റൊരുചാനലിലേക്ക് മാറിയവിവരം , നമ്മുടെ ചാനലില്‍ പ്രകാശ് നടത്തിവന്നിരുന്ന പ്രോഗ്രാം “കാണാകാഴ്ച്ചകള്‍” മറ്റൊരു പേരില്‍ അവിടെ ആരംഭിക്കാന്‍ പോകുകയാണ് ,
അറിയാമല്ലോ ചാനല്‍ രംഗത്തെ കിടമത്സരങ്ങള്‍ ഒക്കെ ,നമുക്ക് പിടിച്ചുനില്‍ക്കണമെങ്കില്‍ കാണാകാഴ്ച്ചകള്‍ അടുത്തആഴ്ച്ച മുതല്‍ പ്രകാശ് അവതരിപ്പിച്ചതിനേക്കാള്‍ മനോഹരമായി ഗായത്രി അവതരിപ്പിക്കണം, ഇതുവരെ ആരും കൈവെക്കാത്ത ഒരു മേഖലയിലെക്കാകണം നമ്മുടെ ക്യാമറകണ്ണുകള്‍ ചാലിക്കേണ്ടത് ,ഗായത്രിക്ക് അതിനു സാധിക്കും “…………………………..
കായംകുളം റെയില്‍വേ സ്റ്റേഷനില്‍ വിശ്രമിക്കുന്ന ഏറണാകുളത്തേക്കുള്ള ഇന്‍റര്‍സിറ്റി ഏക്സ്പ്രസ്സിന്റെ വിന്‍ഡോസീറ്റില്‍ പുറത്തേക്ക് തലചായ്ച്ചു പതിവി്ല്ലാതെയുള്ള ചാറ്റല്‍മഴ നോക്കിയിരിക്കുമ്പോഴും ഗായത്രിയുടെ മനസ്സില്‍ ചാനലിലെ പ്രോഗ്രാം ഹെഡ് ആയ രമേശിന്റെ വാക്കുകളായിരുന്നു …….
ട്രെയിന്‍ കായംകുളം സ്റ്റേഷനോട് വിടപറഞ്ഞ് എറനാകുളം ലക്ഷ്യമാക്കി വടക്കോട്ട് നീങ്ങുമ്പോഴും ഗായത്രിയുടെ മനസ്സ് ലക്ഷ്യമില്ലാതെ അലയുകയായിരുന്നു ,ഏവിടെ തുടങ്ങണം ,ഏത് കാഴ്ച്ചകള്‍ അടുത്തആഴ്ച്ചത്തേക്ക് തയ്യാറാക്കണം, തനിക്ക് ലഭിച്ചിരിക്കുന്ന ഈ അവസരം നല്ലരീതിയില്‍ വിനിയോഗിക്കാന്‍ കഴിയുമോ , ഗായത്രിയുടെ മനസ്സില്‍ ഒരായിരം ചോദ്യങ്ങള്‍ഉയര്‍ന്നുവന്നുകൊണ്ടേയിരുന്നു…..
തൊട്ടടുത്തിരിക്കുന്ന കോളേജ് വിദ്യാര്‍ത്ഥികളുടെ സംഘം പാട്ടും ,കളി,ചിരിയും തമാശകളുമായി യാത്ര ആസ്വദിക്കുകയാണ്………..
അവസാനമായി പ്രകാശ്‌ബാബു അവതരിപ്പിച്ച കാണാകാഴ്ച്ച ഏപ്പിസോഡിന്‍റെ വീഡിയോ .ഗായത്രി തന്‍റെമൊബൈലില്‍ പ്ലേചെയ്ത് ഒരിക്കല്‍കൂടികാണുകയാണ്………………………..
“ട്രാന്‍സ്ജെണ്ടറുകള്‍ക്കൊപ്പം ഒരു ദിവസ്സം” ,അവരുടെ കാഴ്ച്ചപ്പാടുകള്‍,ജീവിതം ഇവയൊക്കെയാണ് അവസാനമായി പ്രകാശ് അവതരിപ്പിച്ചത്…………
അങ്ങനെ അങ്ങനെ ഏത്രയെത്ര വ്യത്യസ്ഥങ്ങളായ വിഷയങ്ങള്‍ പ്രകാശ് അവതരിപ്പിച്ചിരിക്കുന്നു…………..
മലയാളിക്ക് സ്വീകരണ മുറിയിലെ ദൃശ്യവിരുന്നു മാത്രമായിരുന്നില്ല പുതിയപുതിയ അറിവുകള്‍ കൂടിയായിരുന്നു അവയൊക്കെ……………….
ഗായത്രി ചിന്തകളുടെ ലോകത്ത്നിന്ന്‍ മടങ്ങിയെത്തുമ്പോഴേക്കും വണ്ടി ഹരിപ്പാടും,അമ്പലപ്പുഴയും പിന്നിട്ട് ആലപ്പുഴ റെയില്‍വേസ്റ്റെഷനില്‍ ഏത്തിയിരുന്നു,
ട്രെയിനിലെ തിരക്ക് വീണ്ടും കൂടിവന്നിരുന്നു,
ഒപ്പം പുറത്ത് മഴയുടെ ശക്തിയും…………………
തിരുവനന്തപുരത്തേക്കുള്ള ഹിമാസാഗര്‍ ഏക്സ്പ്രസ്സ് കടന്നുപോകാനായി പതിവില്ലാതെ സ്റ്റേഷനില്‍ വണ്ടി പിടിച്ചിട്ടനേരത്താണ് ഗായത്രി ആ കാഴ്ച്ചശ്രദ്ധിക്കുന്നത്……………….
ട്രെയിനിലെ ചില സ്ഥിരം യാത്രക്കാരോടു കുശലംപറഞ്ഞു ,അവര്‍നല്‍കുന്ന കാശും സ്വീകരിച്ചു നടന്നു നീങ്ങുന്ന അറുപത് വയസ്സിനു മുകളില്‍ പ്രായമുള്ള വൃദ്ധയായ സ്ത്രീ…………………………………….
ആ സ്ത്രീ ഗായത്രി ഇരിക്കുന്ന ബോഗിയിലുമെത്തി, പേഴ്സില്‍ നിന്നും പത്ത് രൂപ ആ സ്ത്രീക്ക് നല്‍കാനായി ഗായത്രിയും കയ്യിലെടുത്തു……………
” സാവിത്രിയമ്മക്ക് സുഖമല്ലേ , സുഖം തന്നെ മക്കളെ “
തൊട്ടടുത്തിരുന്ന വിദ്യാര്‍ത്ഥി സംഘത്തോട് കുശലം പറഞ്ഞ് അവര്‍നല്‍കിയ പൊതിയും പൈസയുമൊക്കെ വാങ്ങി, വീണ്ടും കാണാമെന്ന് പറഞ്ഞ് അടുത്ത ബോഗിയിലോട്ടു നീങ്ങുമ്പോഴും ഗായത്രിയുടെ കയ്യിലിരുന്ന പൈസയെയോ ,ഗായത്രിയെയോ ആ സ്ത്രീ ശ്രദ്ധിച്ചിരുന്നില്ല……………………..
” അതെന്താ ആ അമ്മ എന്‍റെ കയ്യില്‍ നിന്ന്‍ പൈസ വാങ്ങാതിരുനത് “
അടുത്തിരുന്ന കുട്ടികളോടായി ഗായത്രി കാര്യം അന്വേഷിച്ചു ………………..
“അത് സാവിത്രിഅമ്മ ,അവര്‍ഭിക്ഷക്കാരി ഒന്നുമല്ല , ഞങ്ങള്‍ ഈ ഇന്‍റര്‍ സിറ്റിയിലെ സ്ഥിരം യാത്രക്കാര്‍ സാവിത്രി അമ്മയുടെ നല്ലമനസ്സിന് നല്‍കുന്ന സഹായം അത് കാശ്ആയാലും ,ആഹാരസാധനങ്ങള്‍ ആയാലും അത് വാങ്ങാനായി ,എല്ലാ ആഴ്ച്ചയിലും അമ്മ വണ്ടി ആലപ്പുഴയില്‍ ഏത്തുമ്പോള്‍ വരും, കൂടുതല്‍ വിശദമായി ചേച്ചിക്ക് അറിയണമെന്നാല്‍ ദാ ഇവിടെ ഇറങ്ങിയാല്‍ അമ്മയുടെ കൂടെ വീട്ടിലേക്ക് പോവാം ,അവിടെ പോയി ആ കാഴ്ച്ചകള്‍ നേരില്‍കാണാം “
ഒരു ആഴ്ച്ചത്തെ ഏപ്പിസോഡിനുള്ള കോള്‍ ഒക്കുമോ എന്ന ചിന്തയോടെ ഗായത്രി ആലപ്പുഴയില്‍ ഇറങ്ങി …..
സ്റ്റേഷന് പുറത്തേക്ക് കയ്യില്‍സഞ്ചിയും തൂക്കി നടന്നുനീങ്ങുന്ന സാവിത്രി അമ്മയുടെ അടുത്തേക്ക് ഗായത്രി ചെന്നു സ്വയം പരിചയപ്പെടുത്തി………
” അമ്മെ ഞാന്‍ ഗായത്രി ചാനലില്‍ നിന്നാണ് ,ട്രെയിനില്‍ വെച്ച് ആ കുട്ടികള്‍ അമ്മയെ കുറിച്ച് സംസാരിക്കുന്നത് കേട്ടപ്പോള്‍ അമ്മയെ ഒന്ന് കാണാനും ,പരിച്ചയെപ്പെടാനും തോന്നി ,അതാണ് ഞാന്‍ ഇവിടെഇറങ്ങിയത് “…………..
ഒരു ചെറുപുഞ്ചിരിയോടെ സാവിത്രിഅമ്മ ഗായത്രിയേം കൂട്ടി വീട്ടിലേക്ക് നടന്നു…………….
ആഡംബരങ്ങള്‍ ഇല്ലാത്ത ഒരു ചെറിയവീട് ,മൊത്തം പച്ചപുതച്ച മുറ്റത്ത് ,പല തരത്തിലുള്ള പച്ചക്കറികള്‍ നിറഞ്ഞു നില്‍ക്കുന്നു, ……
” ഇതാണു എന്‍റെ സ്നേഹവീട് ,രണ്ടായിരത്തി ആറിലെ ട്രെയിന്‍ അപകടത്തില്‍ ഭര്‍ത്താവും,ഏകമകനും നഷട്ടമായതോടെ ആരുമില്ലാതെ ഒറ്റപെട്ട എനിക്ക് ഇപ്പോള്‍ ദാ ഇവരെല്ലാം ഉണ്ട് ”
ഏകദേശം പത്തോളം വൃദ്ധജനങ്ങളെ ചൂണ്ടി സാവിത്രി അമ്മ തുടര്‍ന്ന്………………
” തെറ്റിദ്ധരിക്കരുത് ഇത് വൃദ്ധസദനം അല്ല കേട്ടോ, വേണ്ടപ്പെട്ടവര്‍ എല്ലാരും ഉണ്ടായിട്ടും ,ആരുമില്ലാതെ തെരുവില്‍ അലയേണ്ടി വന്നവര്‍ ആണ് ഇവരെല്ലാം,
റെയില്‍വേ സ്റ്റേഷനില്‍നിന്ന്‍ ,അമ്പലനടയില്‍ നിന്ന് ,ബീച്ചില്‍ നിന്ന്‍ , അങ്ങനെ പലസ്ഥലങ്ങളില്‍ നിന്നാണ് എനിക്ക് ഇവരെ കൂട്ടിനുകിട്ടിയത് ,
പ്രയമേറിയപ്പോള്‍ വേണ്ടപ്പെട്ടവര്‍ ഉപേക്ഷിച്ചവരാണ് ഇവരെല്ലാം………………………………
ഇവരുടെ ചിലവിനായി ആര്‍ക്കുമുന്നിലും ഞാന്‍ കൈനീട്ടാറില്ല ,അറിഞ്ഞുചിലര്‍ സഹായിക്കും ,പച്ചക്കറികളും അത്യാവശ്യ ഭക്ഷണ
വിഭവങ്ങള്‍ ഞങ്ങള്‍ ഇവിടെ തന്നെ കൃഷിചെയ്യുന്നുണ്ട്, എറണാകുളത്ത് പഠിക്കാന്‍ പോകുന്ന ഇന്‍റര്‍സിറ്റി ഏകസ്പ്രസ്സിലെ സ്ഥിര യാത്രക്കാരായ ഒരു സംഘം കുട്ടികള്‍ അവര്‍ എല്ലാആഴ്ച്ചയിലും ഭക്ഷണസാധനങ്ങളും അത്യാവശ്യചിലവിനുള്ള പണവും സംഘടിപ്പിച്ചു തരും,
ഇടയ്ക്കിടെഇവിടെ ഏത്തി ഈ വയസ്സര്‍ക്കൊപ്പം സമയം ചിലവിടാറുമുണ്ട് “
സാവിത്രി അമ്മ കാര്യങ്ങള്‍ വിശദമാക്കുമ്പോഴേക്കും ഗായത്രി ആ വീടും പരിസരവും ചുറ്റികാണുകയും ,അവിടെയുള്ള സ്നേഹമനസ്സുകളുമായി ചങ്ങാത്തം കൂടുകയും ചെയ്തിരുന്നു………………………….
” മോളെ ദയവ്ചെയ്ത് ഇതൊന്നും ചാനലില്‍ കൊടുക്കരുത് , ,ഈ മനുഷ്യരുടെ നിസ്സഹായാവസ്ഥ പകര്‍ത്തി കച്ചവടം ചെയ്യരുതേ “
വൈകുന്നത് വരെ സാവിത്രിയമ്മക്കും ,കൂട്ടുകാര്‍ക്കും ഒപ്പം ചിലവഴിച്ചു, വീണ്ടും വരാമെന്ന് പറഞ്ഞു ഇറങ്ങാന്‍ നേരം ഓർമ്മ പ്പെടുത്തൽ പോലെ സാവിത്രിയമ്മ soochipichuസൂചിപ്പിച്ചു…………
” ഒരിക്കലുമില്ല അമ്മെ , നന്മകള്‍ക്ക് ആസന്നമരണം സംഭവിക്കുന്ന ഈ കാലത്ത് ,അമ്മയുടെ നന്മ ,ആ ന്യു ജനറേഷന്‍ കുട്ടികളുടെ നന്മ , ഈ മനുഷ്യരുടെ കണ്ണുകളില്‍ തെളിയുന്ന സ്നേഹത്തിന്‍റെ പ്രകാശം ,ഈ കാഴ്ച്ചകള്‍ ഞാന്‍ വിറ്റ് കാശാക്കില്ല “……..
സാവിത്രിഅമ്മയേം ,കൂട്ടുകാരെയും ചേര്‍ത്ത്നിര്‍ത്തി ഗായത്രി പറഞ്ഞു നിര്‍ത്തുമ്പോള്‍ ,മറ്റൊരു സ്നേഹബന്ധത്തിന്‍റെ കാണാകാഴ്ച്ചക്കള്‍ക്കാന് അവിടെ തുടക്കം കുറിച്ചത് …………….