സിറിൽ കുണ്ടുർ. (Street Light fb group)
അമ്മതൻഅമ്മിഞ്ഞ ഊട്ടിവളർത്തിയ
മക്കളിന്നെവിടെ, ?
ഓർമ്മ പിശകുള്ള ബാല്യത്തിലമ്മ,
ഓമനിച്ചിടുന്ന രാവുകൾഓർക്കുക.
രാപ്പകലന്തിയോളം നിൻകുസൃതിക്ക്
പിറകെ ഓടിക്കിതച്ചൊരുകളിയല്ല.
ജീവിതം.
പേറ്റുനോവറിഞ്ഞു ഉളളുരുകിരണ്ടായി
പിരിയുന്നപൊക്കിൾകൊടിമൂല്യമാണമ്മ.
ഓർമ്മകൾനട്ടുവളർത്തി നോക്കു,
കൊഴുന്നതെല്ലാം മധുരമീ പഴങ്ങളാണ്.
കൊഴിയാതിരിക്കില്ല. വേദനയുടെ
കായ്ഫലങ്ങളായ്: ”
പാതിരാവിന്റെ ഉറക്കവും കെടുത്തി നീ
കരയുമ്പോൾ, വാരിപുണർന്നു
ഉറക്കവുംവെടിഞ്ഞു മാറോടുചേർക്കും
ഓർമ്മകളെ നീ അറിഞ്ഞിടുക ‘
പടിതള്ളി പുറമാക്കി കൊട്ടിയടക്കുമീ
ഹൃദയത്തിൻ വാതിലിനുള്ളിൽ
തുടിക്കുന്ന പ്രാണാൻ കാത്തു തന്നതാര്?