Thursday, November 28, 2024
HomeAmericaപെസഹാ തിരുനാളും, ശുശ്രൂഷാ പൗരോഹിത്യദിനാചരണവും സോമർസെറ്റ്‌ സെൻറ് തോമസ്‌ സിറോ മലബാർ ദേവാലയത്തിൽ.

പെസഹാ തിരുനാളും, ശുശ്രൂഷാ പൗരോഹിത്യദിനാചരണവും സോമർസെറ്റ്‌ സെൻറ് തോമസ്‌ സിറോ മലബാർ ദേവാലയത്തിൽ.

പെസഹാ തിരുനാളും, ശുശ്രൂഷാ പൗരോഹിത്യദിനാചരണവും സോമർസെറ്റ്‌ സെൻറ് തോമസ്‌ സിറോ മലബാർ ദേവാലയത്തിൽ.

സെബാസ്റ്റ്യൻ ആന്റണി.
ന്യൂജേഴ്‌സി: അന്ത്യ അത്താഴത്തിനു മുമ്പ് യേശു ശിഷ്യരായ 12 പേരുടെയും കാലുകൾ കഴുകി ചുംബിച്ചു. ‘ഞാൻ ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാനിതാ നിങ്ങൾക്ക് മാതൃകയാകുന്നു’ എന്ന് രണ്ടായിരമാണ്ടുകൾക്കപ്പുറം വിനയത്തിന്റെ മാതൃക കാണിച്ചു തന്ന യേശുവിന്റെ സ്മരണ പുതുക്കിയും, വിശുദ്ധ കുർബാന സ്‌ഥാപിച്ചതിന്റെ ഓർമ്മ പുതുക്കിയും, സോമർ സെറ്റ്‌ സെൻറ് തോമസ്‌ സീറോ മലബാർ കാത്തലിക്‌ ഫൊറോനാ ദേവാലയത്തിൽ ഈവർഷത്തെ പെസഹാ തിരുനാളും, ശുശ്രൂഷാ പൗരോഹിത്യദിനവും ആചരിച്ചു. പ്രാർഥനാ മുഖരിതമായ അന്തരീഷത്തിൽ കാൽകഴുകൽ ശുശ്രൂഷയും വിശുദ്ധ കുർബാനയും നടന്നു. 12 കുട്ടികൾ യേശുവിന്‍െറ പ്രതിനിധികളായ ശിഷ്യന്മാരായി അണിനിരന്നപ്പോൾ ബഹു. വികാരി. ഫാ. ലിഗോറി ജോൺസൻ ഫിലിപ്‌സ് കുഞ്ഞുങ്ങളുടെ കാൽ കഴുകി തുടച്ച്‌ ചുംബിച്ചു.
ഏപ്രിൽ 13 ന് വ്യാഴാഴ്ച വൈകിട്ട്‌ 7.30-ന്‌ പെസഹാ തിരുനാളിന്റെ വിശുദ്ധ കർമ്മാദികൾ ആരംഭിച്ചു. ആഘോഷമായ ദിവ്യബലിക്ക് വികാരി. വികാരി. ഫാ. ലിഗോറി ജോൺസൻ ഫിലിപ്‌സ് മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാ.മീന വരപ്രസാദ് സഹകാർമ്മികനായി.
`താലത്തിൽ വെള്ളമെടുത്തു…വെൺകച്ചയുമരയിൽ ചുറ്റി…’ എന്ന ഗാനം ദേവാലയത്തിലെ ഗായകസംഘം ആലപിച്ചപ്പോൾ തെരഞ്ഞെടുക്കപ്പെട്ട 12 കുട്ടികളുടെ പാദങ്ങൾ ബഹു. വികാരി. ഫാ. ലിഗോറി ജോൺസൻ ഫിലിപ്‌സ് കഴുകി തുടച്ച്‌ ചുംബിച്ചുകൊണ്ട്‌ ഈശോ തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി ലോകത്തിന്‌ വിനയത്തിൻറെ മാതൃക നൽകിയതിന്റെ ഓർമ്മയാചരണം നടത്തി. തുടർന്ന്‌ വിശുദ്ധ കുർബാനയുടെ ആഘോഷമായ പ്രദക്ഷിണം ദേവാലയത്തിൽ നടത്തപ്പെട്ടു.
ഫാ.മീന വരപ്രസാദ് പെസഹാ തിരുനാളിന്റേയും, ശുശ്രൂഷാ പൗരോഹിത്യദിനത്തിന്റേയും, പരിശുദ്ധ കുര്‍ബാനസ്ഥാപനത്തിന്റേയും സന്ദേശം പങ്കുവെച്ചു. പെസഹാ തിരുനാൾ പരിശുദ്ധ കുർബാനയുടേയും, ശുശ്രൂഷാ പൗരോഹിത്യത്തിന്റേയും സ്ഥാപനദിനമാണെന്നും അതുകൊണ്ടുതന്നെ ഈ പുണ്യദിനം പരസ്‌പര സ്‌നേഹത്തിന്റേയും, സ്വയം ശൂന്യവത്‌കരണത്തിന്റേയും തിരുനാൾ എന്നു വിളിക്കാമെന്ന്‌ തന്റെ സന്ദേശത്തിൽ പറഞ്ഞു. പൗരോഹിത്യമെന്ന കൂദാശയുടെ പ്രാധാന്യത്തെ കുട്ടികളോടൊപ്പം ഇടവക ജനങ്ങളുമായി പങ്കുവെച്ചതോടൊപ്പം കൂടുതൽ ദൈവവിളികൾ ഇടവക സമൂഹത്തിൽ നിന്നുണ്ടാവുവാൻ ജാഗ്രതയോടെ പ്രാർത്ഥിക്കുവാനും ഉത്‌ബോധിപ്പിച്ചു.
ദൈവത്തോടുള്ള സമാനത നിലനിർത്താതെതന്നെ ശൂന്യനാക്കി മനുഷ്യനായി അവതരിച്ച ദൈവം (ഫിലി 2, 6-8) ഈ ലോകം വിട്ടുപോകാൻ സമയമായപ്പോൾ എന്നും നിലനില്‍ക്കുന്ന തന്റെ സ്‌നേഹത്തിന്റെ അടയാളമായ ഒരു ഓർമ്മ നൽകി കടന്നുപോകുന്നുണ്ട്‌ അതാണ്‌ പരിശുദ്ധ കുര്‍ബാനയും, ശുശ്രൂഷാ പൗരോഹിത്യദിനവുമെന്നും ഓർമ്മിപ്പിച്ചു.
വിശുദ്ധ കുർബാനയ്‌ക്കും കാൽകഴുകൽ ശുശ്രൂഷയ്‌ക്കും ശേഷം ആരാധനയും, കുട്ടികൾക്കായി പരമ്പരാഗത രീതിയിലുള്ള അപ്പുംമുറിക്കൽ ശുശ്രൂഷയും, പാൽകുടിക്കൽ ശുശ്രൂഷയും പ്രത്യേകം നടത്തപ്പെട്ടു.
ദേവാലയത്തിൽ ആരാധനക്കായി മനോഹരമായി നിർമിക്കപ്പെട്ട പ്രത്യക ആരാധനാ പീഠത്തിനു ജെയിംസ് പുതുമനയും, ജോർജ് കൊറ്റവും നേതൃത്വംനൽ കി.
പെസഹാ തിരുനാൾ ചടങ്ങുകൾക്ക്‌ ട്രസ്റ്റിമാരായ മിനിഷ് ജോസഫ്, മേരിദാസൻ തോമസ്‌, ജസ്റ്റിൻ ജോസഫ്, സാബിൻ മാത്യു എന്നിവരും ഇടവകയിലെ ഭക്തസംഘടനകളും നേതൃത്വം നൽകി.
വെബ് : www.StthomasSyronj.org2
RELATED ARTICLES

Most Popular

Recent Comments