ഓർമ്മകളിലെ ജീവിതം. (കഥ)
ഓർമ്മകളിലെ ജീവിതം. (കഥ)
വികാരങ്ങളുടെ വേലിയേറ്റങ്ങൾക്കൊടുവിൽ വിചാരങ്ങൾക്ക് വിരാമമിട്ടു കൊണ്ട് നന്ദൂന്നുള്ള ഒരു വിളിയാണ് നന്ദിനിയെ ഓർമ്മകളിൽ നിന്നുണർത്തിയത്. എത്ര പെട്ടെന്നാണ് കാലം അതിനെ നമ്മുക്കു വേണ്ടി മറ്റൊരു ദിശയിലേക്ക് കൊണ്ടു പോകുന്നത്, അതും നിനച്ചിരിക്കാത്ത നേരത്തു തന്നെ. ഒരിക്കലും വിചാരിച്ചിരുന്നില്ലല്ലോ തനിക്കും ഇതുപോലുള്ള ദിവസങ്ങൾ ജീവിതത്തിലുണ്ടാകുമെന്നു, ആശുപത്രി വരാന്തയിൽ വിൽച്ചെയറിലിരുന്നോരോന്നാ-
മോഹനേട്ടന്റെ മുഖത്തു നോക്കുമ്പോൾ നന്ദുട്ടിയ്ക്ക് സഹതാപമാണ് തോന്നുക. ആശുപത്രിയിലായ ശേഷം ഏട്ടൻ നേരാം വണ്ണം ഭക്ഷണം കഴിക്കുകയോ ഷേവുചെയ്യുകയോ ഒന്നുമില്ല. ആകെ കോലം കെട്ടിരിക്കുന്നു, നരച്ച താടിരോമങ്ങൾ അങ്ങിങ്ങു വെള്ളി കെട്ടിയ പോലെ, ചീകി ഒതുക്കാത്ത മുടിയിഴകൾ, ഞാനോരോഗി ഏട്ടനോരോഗിയെന്നു സംശയിക്കുമിപ്പോൾക്കണ്ടാൽ, മക്കൾക്കറിയില്ല അമ്മയുടെ രോഗത്തെക്കുറിച്ച് ഒരു ട്രെയിനിംഗിനു പോയി വരാം എന്നു പറഞ്ഞ് മോഹനേട്ടന്റെ വീട്ടിലാക്കിയിരിക്കുകയാണവരെ. ആർക്കുമറിയില്ല ഞങ്ങൾ ആശുപത്രിയിലാണെന്ന് , സഹതാപക്കണ്ണുകളും കാഴ്ചക്കാരെയും കൊണ്ട് പൊറുതിമുട്ടണ്ടയെന്നു വിചാരിച്ചു എന്നു മാത്രം. ഇനിയെത്ര നാളുണ്ടാവും ഇവരോടൊപ്പം ഭൂമിയിലെ സ്വർഗ്ഗമുപേക്ഷിച്ചു നരകം തേടണ്ട അവസ്ഥയുണ്ടാവുമോ? വീണ്ടും ചിന്തകൾ കാടുകയറിയപ്പോഴാണ് നന്ദൂ എന്നവിളിയുമായി മോഹനേട്ടൻ അടുത്തെത്തിയത്.
ഓർമ്മകൾ വീണ്ടും വർഷങ്ങൾക്കു പിന്നിലേക്കു പോയി. ഒരിക്കലും വിചാരിച്ചിരുന്നില്ല നന്ദൂട്ടി മോഹനേട്ടന്റെ സ്വന്തമാകുമെന്ന്, പൂജയുടേയും മാധവിന്റെയും അമ്മയാകുമെന്ന് , ജീവിതത്തിലെന്നും ഏറ്റവും നല്ലതുമാത്രമേ ഭഗവാൻ നന്ദൂട്ടിയ്ക്കു കൊടുത്തിട്ടുള്ളൂ. അതിലൊന്നായിരുന്നു നന്ദൂട്ടിയുടെ മോഹനേട്ടൻ. മോഹനേട്ടന്റെ ജീവിതത്തിൽ ഏട്ടനാദ്യമായി ഇഷ്ടം തോന്നിയ പെണ്ണായിരുന്നില്ല നന്ദൂട്ടി, പക്ഷേ ഏട്ടനവസാനമായിയിഷ്ടം തോന്നിയ പെണ്ണായിരുന്നു നന്ദൂട്ടി,
എത്ര സന്തോഷകരമായ ജീവിതം. എവിടെയാണ് താളം തെറ്റിയത്? എന്നിലെ രോഗമായിരുന്നു എല്ലാത്തിനും കാരണം, രോഗമറിയാതെ ആയിരുന്നു ആദ്യമൊക്കെ ചികിത്സ , രോഗമറിഞ്ഞുവന്നപ്പോഴേക്കും അല്പം വൈകിയോയെന്ന സംശയം . വയറ്റിൽ വേദനയാണെന്നു മാത്രമേ നന്ദൂട്ടിയ്ക്കറിയൂ, പക്ഷേ അതവളുടെ ആമാശയത്തിനേയും അന്നനാളത്തിനേയും ഒരു പോലെ കാർന്നുതിന്നിരുന്ന ഒരസുഖമാണെന്ന് ഇന്നും നന്ദൂട്ടിയ്ക്കറിയില്ല, ഒരോപ്പറേഷൻ കഴിഞ്ഞിരിക്കുന്നു പക്ഷേ മോഹനേട്ടന്റെയും അമ്മയുടേയും മുഖത്തോട്ട് നോക്കുമ്പോഴാണ് നന്ദൂട്ടിക്ക് ഏറ്റവും പ്രയാസം.
കൈവിടില്ലെന്നെനിക്കുറപ്പുണ്ടായിരുന്നുവെന്ന്, എന്നിട്ട് മോഹനേട്ടനോട് പറഞ്ഞു മോഹനാ നമ്മുക്ക് നന്ദൂട്ടിയേയും കൊണ്ട് പറ്റാവുന്നത്രയമ്പലത്തിൽപ്പോണം, ഭഗവാൻ ദാനം തന്ന രണ്ടാം ജന്മമല്ലേ, മക്കളെയും കൂട്ടാം അവർക്കിപ്പോ സ്കൂളവധിയാണല്ലോ, നമ്മുടെ നന്ദൂട്ടി വീണ്ടുമാപ്പഴയയുത്സാഹവും പ്രസരിപ്പുമൊക്കെ വീണ്ടെടുക്കണം എന്നും പറഞ്ഞ് കണ്ണുനീർ തുടച്ച് അമ്മ മുറിയിൽ നിന്നും പുറത്തിറങ്ങി.
RELATED ARTICLES