ആര്യ. (Street Light fb group)
”ഹേയ് … റേച്ചൽ… നീയെന്താ മിണ്ടാതിരിക്കുന്നത്… നിനക്കെന്നോടൊന്നും പറയാനില്ലേ….. നീയല്ലാതെ എനിക്കു സംസാരിക്കാനാരുമില്ലിപ്പോൾ…”
അതു കേട്ടപ്പോൾ എനിക്കൊന്നു ദീർഘമായി നിശ്വസിക്കാനാണ് തോന്നിയത്…
” റേച്ചൽ….. ”
അവന്റെ സ്വരം ഇടറുന്നത് ഞാനറിഞ്ഞു..
” നീ എന്തിനാണെന്നെ ഇങ്ങനെ പിന്തുടരുന്നത്.. നിനക്കെന്നെ സ്വതന്ത്രയായി വിട്ടൂടെ…?”
” റേച്ചൽ.. എനിക്കും ആഗ്രഹമുണ്ട് നിന്നെ വിട്ടു പോവാൻ… നിന്റെ സ്വപ്നലോകത്തേക്കു ഒരപ്പൂപ്പൻ താടിയെ പോലെ ഊതിയകറ്റാൻ…’പക്ഷെ.. അവി’ടെ
നീ സുരക്ഷിതയാവുമോ എന്നു ഞാൻ ഭയക്കുന്നു…”
” നിനക്കോർമ്മ കാണില്ല…. എന്നാലെനിക്കു അവ്യക്തമായ ചിലയോർമ്മകളുണ്ട്.. തിരക്കേറിയ റെയിൽവേ പ്ളാറ്റ് ഫോമിൽ എന്നെ തനിച്ചാക്കി അമ്മ പോയി .. … അന്നു ഞാനേറെ ഭയന്നു.. ഒത്തിരി കരഞ്ഞു… എനിക്കറിയില്ലാരുന്നു എവിടേക്കാണ് പോവേണ്ടതെന്ന്… എഴുന്നേൽക്കാൻ പോലും ഭയമായിരുന്നു… രാവും പകലും എനിക്കൊരു പോലെയായിരുന്‌നു… അമ്മയുടെ കണ്ണുകളിലെ പ്രകാശത്തിലായിരുന്നു എന്റെ വർണ്ണക്കാാഴ്ചകൾ… അന്നു വരെ എനിക്കു കിട്ടിയ സുരക്ഷിതത്വം പെട്ടെന്നൊരു ദിവസം എന്നെ വിട്ടകന്നു..
അന്നു അവിടൊരു ബെഞ്ചിൽ ഇരുന്നു ഏങ്ങലടിച്ച എന്നെ നനുനനുത്ത ഒരു കൈ വന്നു പിടിച്ചെഴുന്നേൽപിച്ചു…. ആ കാലടികൾക്കു പിന്നാലെ ചെവിയോർത്തു നടന്നപ്പോൾ വീണ്ടും ഭയമെന്നെ പിടികൂടി… ”
”േറച്ചൽ …. എന്നിട്ട്….”
ജിജ്ഞാസയുണ്ടായിരുന്നു അവന്റെ വാക്കുകളിൽ…
” നീയെന്തിനാണെന്നെ പിന്തുടരുന്നത്… എന്നെ സ്വതന്ത്രയാക്കു … ഞാൻ പറയാം..
അന്നു രാത്രിയിൽ എനിക്കൊപ്പം കുറേ അനിയത്തിമാരുണ്ടായിരൂന്നു… ഞാനോർക്കുന്നു.. എന്റെ കൈകളിൽ സ്നേഹത്തോടെ അപ്പക്കഷ്ണം വച്ചു തന്നു കൈപിടിച്ചു കുരിശുവരപ്പിച്ചു തന്ന ഒരു അമ്മ.. ആ അമ്മയുടെ കണ്ണുകളിൽക്കൂടി ഞാനാകാശത്തിലെ പറവകളെയുംെ കടലിലെ ഒാളങ്ങളെയും കണ്ടു… പൂക്കളെയും പൂമ്പാറ്റകളെയൂം അറിഞ്ഞു…. സ്വപ്നങ്ങൾ കാണാൻ പഠിച്ചു……ഒടുവിൽ……”
”റേച്ചൽ നീ നിശബ്ദയാവല്ലേ…. ഒടുവിൽ.. നീയിവിടെ എങ്ങനെ…??”
” കാണാത്ത പലതും… എനിക്കു അവിടുന്ന് കേട്ടറിയാൻ കഴിഞ്ഞു…പലതും അറിഞ്ഞെന്നു പലരും അറിഞ്ഞു…
വീണ്ടും ഭയമെന്നെ പിടികൂടി…അതൊരൂ പിടിവള്ളിയായി ചിലരതിൽ പിടിമുറുക്കി…
” ഒടുവിൽ ഞാനീ ഇരുട്ടു മുറിയിൽ നിനക്കൊപ്പം… എന്തിനാണ് നീയെന്നെ വിടാത്തത്… എനിക്കൊന്നനങ്ങണമെങ്കിൽ… കാലനക്കണമെങ്കിൽ.നീ ശബ്ദമുണ്ടാക്കി എല്ലാവരെയും ഉണർത്തുന്നു… എനിക്കു ഭ്രാന്തില്ല.. നിനക്കാണ് ഭ്രാന്ത്.”
”ഹ. ഹ..ഹ… അതെ… ഞാനെന്ന ചങ്ങലയ്ക്കാണ് ഭ്രാന്ത്…റേച്ചൽ… പല കാലുകൾ കൈമാറി വന്ന ഭ്രാന്ത്……’