Saturday, December 28, 2024
HomeLiteratureപ്രണയം (കവിത).

പ്രണയം (കവിത).

പ്രണയം (കവിത).

ഷിജി അനൂപ് (Street Light fb group).
വെണ്ണക്കൽ പാകിയുയർത്തിയ 
പ്രണയ സൗധങ്ങൾ
പ്രണയത്തിനനശ്വരതയോതി നിൽക്കേ 
കഴിയുമോ വിരഹമേ
നിനക്കുറങ്ങുവാ നീ വെണ്ണക്കല്ലിൽ
 പെണ്ണവൾ (അവളെ )തേടിയ 
പ്രണയമെന്തേകനലെരിയുന്ന ഇരുട്ടിലടച്ചു.
നോവും നൊമ്പരവുമായെവിടേക്ക്
കറുത്തബിംബങ്ങൾക്ക് മുന്നിൽ
നെയ്ത്തിരി നാളമായുരുകിയിട്ടും
ഇരുട്ടിന്റെ കാഠിന്യം ഭയപ്പെടുത്തുന്നു.
തിളച്ച നോവുമായ് കുരിശിൻ
വഴികളിലൂടെ ഇഴഞ്ഞ്
തിരുമുറിവിലാഴ്ന്നിറങ്ങി
ചോരകിനിയുമ്പോൾ ….
വറ്റാത്ത സംസം കിണറുകളായിന്ന്
പെൺ മിഴികൾ മാറിയെന്ന്…..
പ്രണയ വഴികളിൽ പാകിയ
വിഷമുള്ളുകൾ താണ്ടവെ….
RELATED ARTICLES

Most Popular

Recent Comments