Sunday, December 29, 2024
HomePoemsഒടുവിലത്തെ. (കവിത)

ഒടുവിലത്തെ. (കവിത)

ഒടുവിലത്തെ. (കവിത)

സ്മിത സൈലേഷ്. (Street Light fb group)
ഈ ജനാല തുറക്കുമ്പോൾ
പുറത്തു ഉളിയും കൊട്ടുവടിയുമായി
ഋതുക്കൾ എന്റെ ശവപ്പെട്ടി
നിർമ്മിക്കുന്നത് കാണാം….
നിനക്ക് വേണ്ടി കുറിച്ച
ഒടുവിലത്തെ കവിത
മേൽവിലാസം കുറിക്കാതെ
ഈ ജാലകപ്പടിയിൽ
വെക്കുന്നുണ്ട് ഞാൻ
എനിക്ക് നൽകാനുള്ള
അവസാനത്തെ
ചുംബനവുമായി
നീ വരുമ്പോൾ
അത് മറക്കാതെടുത്തു കൊള്ളുക…
നീ വരുമ്പോൾ മാത്രം
വിടരുന്നൊരു വസന്തം
നിറച്ചു വെക്കുന്നുണ്ടിതിൽ ഞാൻ
നിറഞ്ഞ കണ്ണുകൾ കൊണ്ട്
നീ ഈ അക്ഷരങ്ങളെ
ഉമ്മ വെക്കുമ്പോൾ
പുഷ്പഗന്ധങ്ങൾ
നിന്നെ കെട്ടിപിടിക്കും
ശലഭങ്ങൾ
നിന്നെ ചുംബിക്കും
മരണത്തിനപ്പുറത്തു
നിന്നും എന്റെ ഹൃദയം
നിനക്ക് മേൽ
പെയ്തു തോരും
RELATED ARTICLES

Most Popular

Recent Comments