HomePoemsപ്രണയം. (കവിത) Poems പ്രണയം. (കവിത) പ്രണയം. (കവിത) By admin March 15, 2017 0 1610 Share FacebookTwitterPinterestWhatsApp അളകനന്ദ. (Street Light fb group) “ഒരു വട്ടം കൂടി പ്രണയിക്കണം എനിക്ക് നിന്നെ ഒരു വട്ടം കൂടി വാരി പുണരണമെനിക്ക് നിന്നെ ഒരു വട്ടം കൂടി നിന്റെ മൂർദ്ധാവിൽ ചുംബനം ഏകണം പിന്നിട്ട വഴിത്താരകളിൽ നിന്റെ കൈവിരൽ കോർത്ത് പിടിച്ച് എനിക്ക് നടന്നു നീങ്ങണം ആദ്യമായി പ്രണയം ചൊല്ലിയ നാളിൽ ഇഷ്ടമാണെന്ന് ഒന്നു കൂടി പറഞ്ഞു കേൾക്കണമെനിക്ക് പ്രണയിച്ച നാളിലെ ആദ്യമായി തന്ന സമ്മാനം ഒരു വട്ടം കൂടി തരണമെനിക്ക് നിന്നോട് ചെയ്ത തെറ്റുകൾക്ക് ഒരു വട്ടം കൂടി നിന്നോട് മാപ്പിരിക്കണം പോയ ജന്മത്തിൽ ബാക്കി വെച്ച സ്നേഹം കൂടിയെനിക്ക് തിരിച്ച് തരണം അവസാനമായി കണ്ട് പിരിഞ്ഞ നാളിൽ ഒരു വട്ടം കൂടി നമുക്ക് ഒത്ത് ചേരണം ഇനിയൊരിക്കലും മരണം വരെ പിരിയില്ലെന്ന് പരസ്പരം സത്യം ചെയ്യണം ഇനിയെങ്കിലും നിന്റെ സ്നേഹ മധുരം നുകർന്ന് നിന്റെ ഭാര്യയായി കഴിയണമെനിക്ക് നിന്റെ മക്കളുടെ അമ്മയായി കൊതി തീരുവോളം നിനക്കായി മാത്രം ജീവിക്കണമെനിക്ക് എന്റെ ഗുൽമോഹറെ സാക്ഷിയാക്കി നിനക്കായി ജീവിച്ചു മരിക്കണമെനിക്ക് ഒരിക്കൽ കൂടി” Share FacebookTwitterPinterestWhatsApp Previous articleസത്യം (കവിത).Next articleഒറ്റയ്കൊരോർമ്മ….. (കവിത) adminhttp://usmalayali.com RELATED ARTICLES Poems അമ്മമാർ കാണപ്പെട്ട ദൈവങ്ങൾ . May 9, 2025 Poems തീച്ചൂട്. April 16, 2025 Poems വീടുറങ്ങുമ്പോൾ. March 27, 2025 Most Popular ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾക്ക് പേരുകേട്ട പോബിത്തോറ. December 8, 2025 കൊല്ലത്ത് ബോട്ടുകൾക്ക് തീപിടിച്ച സംഭവം. December 8, 2025 നടിയെ ആക്രമിച്ച കേസിൽ വിധി ഇന്നറിയാം. December 8, 2025 റോണി വര്‍ഗീസ് ‘ടീം എംപവര്‍’ ലീലാ മാരേട്ട് പാനലില്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു. December 8, 2025 Load more Recent Comments