Sunday, January 5, 2025
HomeLiteratureകാത്തിരിപ്പു (കഥ).

കാത്തിരിപ്പു (കഥ).

പ്രതീഷ് (Street Light fb group).
അവളുടെ പിറന്നാളിന്റെ തലേന്ന് രാത്രീ സമയം ഒരു 11:59 ന് 
അവളുടെ അച്ഛന്റെ അനിയന്റെ മകന്റെ ഫോണിലെക്ക് 
അവൾക്കൊരു പിറന്നാൾ സന്ദേശം 
കഴിഞ്ഞ മൂന്നു വർഷമായി മുടങ്ങാതെ അയക്കാറുണ്ട് ഞാൻ…….
അവൻ പ്രതികരികാറൊന്നുമില്ല…,
അവൻ അവളോട് പറയില്ലാന്നും അവൾ ഇത് ഒരിക്കലും അറിയാനും പോണില്ലാന്നും എനിക്കറിയാം….,
പക്ഷെ ആ വീട്ടിൽ അവൻ ഒരാളെങ്കിലും അറിയട്ടെ ഞാനവളെ ഇന്നും മറന്നിട്ടില്ലായെന്ന് എന്നതു മാത്രമായിരുന്നു 
അതിനു പിന്നിലെ എന്റെ ഏക ഉദേശം….,
മറുപടി വരാറുമില്ല 
പ്രതീക്ഷിക്കാറുമില്ല 
അതു കൊണ്ട് തന്നെ ചടങ്ങു തീർത്തു 
അന്നും ഞാൻ കിടന്നു…,
രാവിലെ ഉണർന്നു ഫോൺ നോക്കായപ്പോഴാണ് രണ്ട് മിസ്സ് കോൾ കാണുന്നത് നോക്കിയപ്പോൾ അതവന്റെ ആയിരുന്നു….
അവളുടെ ആങ്ങളയുടെ ഞാനൊന്ന് ഭയന്നു.., 
എന്തിനാ ഇപ്പം അവൻ വിളിച്ചത്..?
ചിലപ്പോൾ തെറി വിളിക്കാനാവും…,
അല്ലെങ്കിൽ 
ഇനിയെങ്കിലും എല്ലാം നിർത്തി കൂടെ 
എന്നു ഉപദേശിക്കാനാവും…,
അതും അല്ലെങ്കിൽ 
മേലിൽ ഈ പണിക്ക് നിൽക്കരുത് 
എന്നു പറയാനാവും…..,
തിരിച്ചു വിളിക്കണോ…?
വേണ്ടേ….?
കൺഫ്യൂഷൻ തീരുന്നേയില്ലാ….,
വെറുതെ വടി കൊടുത്ത് അടി വാങ്ങണോ…?
അങ്ങോട്ട് വിളിച്ച ശേഷം 
മേലിൽ ആ ഫോണിലെക്ക് മെസേജ്  ചെയ്യരുതെന്നു പറഞ്ഞാൽ ഉള്ള വഴി കൂടി മുടങ്ങില്ലെ…..,
ഞാൻ ആലോചന തുടർന്നു കൊണ്ടെയിരുന്നു…..,
എന്തു ചെയ്യണം എന്നറിയാതെ 
അവസാനം 
ആ നമ്പറിലെക്കു തിരിച്ചു വിളിക്കാൻ 
തന്നെ തീരുമാനിച്ചു….,
അവളുടെ നഷ്ടത്തേക്കാൾ വലുതലല്ലൊ ഇതൊന്നും…,
തിരിച്ചു വിളിച്ചപ്പോൾ അവനെടുത്തു…,
പെട്ടന്നായിരുന്നു അവന്റെ ഒരു ചോദ്യം…,
ചേട്ടന്നൊന്ന് ഇവിടം വരെ വരാവോയെന്ന്….?
ഞാനാകെ ആശ്ചര്യപ്പെട്ടു..,
തുടർന്നവൻ പറഞ്ഞൂ….,
ഇനി ഒരിക്കലും ഈ പിറന്നാൾ മെസേജ് അയക്കേണ്ടെന്നും….,
ചേച്ചി മൂന്നു മാസ്സം മുന്നേ ആത്മഹത്യ ചെയ്തു എന്നും……!
അതു കേട്ടതും ഞാനാകെ തളർന്നു പോയി….,
എന്റെ ഹ്യദയം എന്റെ ശരീരത്തിനകത്ത് കിടന്നു പൊട്ടിച്ചിതറുന്നതിന്റെ നേരിയ ശബ്ദം പോലും എനിക്കപ്പോൾ  വ്യക്തമായി  കേൾക്കാമായിരുന്നു….,
ചേട്ടാ….?
ചേട്ടാ….?
രണ്ടു പ്രാവശ്യം അവനെന്നെ വിളിച്ചെങ്കിലും ഞാനത് കേട്ടില്ല അതോടെ മറുതലക്കൽ അവനും മിണ്ടാതെ നിന്നു…..,
അവളെ കണ്ടതു മുതൽ പിരിഞ്ഞതു വരെയുള്ള ഒരോ സംഭവങ്ങളും ആ കുറച്ചു നിമിഷങ്ങൾ കൊണ്ട് എനിക്കുള്ളിലൂടെ കടന്നു പോയി…..,
ഞാൻ തിരിച്ചു വന്നെന്നു മനസ്സിലാക്കിയ അവൻ സമയമെടുത്ത് മെല്ലെ പറഞ്ഞു തുടങ്ങി….,
സ്ത്രീധനത്തിൽ തുടങ്ങിയ പ്രശ്നം അതു കൊടുത്തു തീരാറായതോടെ 
പഴയ കാമുകനെ (ചേട്ടനെ) ചൊല്ലിയായി…
ചേച്ചി കുറേ സഹിച്ചു നിന്നു 
അങ്ങേർക്ക് വേറെ ഏതോ പെണ്ണുമായി കണക്ക്ഷനുണ്ട് അതിനു ചേച്ചിയെ എങ്ങിനെയെങ്കിലും ഒഴിവാക്കണം അതാ ശരിക്കും പ്രശ്നം….,
മരിക്കുന്നതിനു മുന്നേ ചേച്ചി രണ്ട് കത്ത് എഴുതി വെച്ചിരുന്നു….,
അതു വായിച്ച പോലീസ്സുക്കാരൻ വല്ല്യച്ഛനോട്  (അവളുടെ അച്ഛനോടു )ചോദിച്ചു…
ഈ 10 ഉം 60 ഉം വർഷത്തെ ജീവിതാനുഭവം കൊണ്ട് നിങ്ങളൊക്കെ എന്തറിവാണു നേടുന്നത്….?
അവൾക്കത്രഷ്ടായിരുന്നെങ്കിൽ അവനു തന്നെ കെട്ടിച്ചു കൊടുത്തുടായിരുന്നോ…?
ജാതിയും മതവും  കുടുബമഹിമയും 
ഒക്കെ പൊക്കി പിടിച്ച് ഇപ്പം എന്തായി…?
ആവശ്യമില്ലാത്ത വാശിക്കു ശ്രമിച്ചു സ്വന്തം മകളെ തന്നെ കൊലക്കു കൊടുത്തില്ലെ……?
അതും പറഞ്ഞവർ പോയി…,
എന്നെങ്കിലും 
ചേട്ടനെ കാണുകയാണെങ്കിൽ തരാനായി വല്ല്യച്ഛൻ തന്നെയാണു ആ കത്തെന്നെ ഏൽപ്പിച്ചത്….,
അതു തരാന്നാ ഞാൻ വരാൻ പറഞ്ഞത്……!
അവൻ പറഞ്ഞവസാനിപ്പിച്ചു….,
അതുകേട്ട് ഞാനവനോടു പറഞ്ഞു….,
ആ കത്തിൽ 
അവൾ എന്താ എഴുതിയിരിക്കുന്നതെന്ന് 
ആ പോലീസ്സുക്കാരന്റെ മറുപടിയിൽ നിന്നെനിക്കു മനസ്സിലാവും….,
പിന്നെ ആ കത്ത് ഞാൻ വായിച്ചാൽ 
അവൾ ജീവിച്ചിരിപ്പില്ലായെന്നു 
എനിക്കു സ്വയം വിശ്വസിക്കേണ്ടി വരും….
ആ കത്ത് നീ തന്നെ സൂക്ഷിച്ചു വെക്കുക അവളുടെ അവസാന സ്നേഹാക്ഷരങ്ങളുടെ കൈയ്യെഴുത്തു പ്രതിയായിട്ട്……,
ഞാൻ അവൾ എവിടെയൊക്കയോ ഇപ്പോഴും ജീവിക്കുന്നുണ്ടാവും എന്നു കരുതി 
പുതിയ പൂക്കളിലും 
ചിത്രശലഭങ്ങളിലും 
പൂമ്പാറ്റകളിലും 
മിന്നാമിന്നുങ്ങിലും 
ഒക്കെ അവളെ തിരഞ്ഞോള്ളാം…..,
അതു പറഞ്ഞു കൊണ്ട് ഞാൻ ഫോൺ വെച്ചു 
പിന്നെ പതിയെ കട്ടിലിലെക്കു കിടന്നു നഷ്ടപ്പെട്ടു പോയ പഴയ ഒാർമ്മകളെ തിരിച്ചു പിടിക്കാൻ…….!!!!
RELATED ARTICLES

Most Popular

Recent Comments