Thursday, November 28, 2024
HomeLiteratureവനിത (ലേഖനം). 

വനിത (ലേഖനം). 

സജിശിവമയം (Street Light fb group).
സഹനശേഷി ഏറ്റവും കൂടുതലുള്ളത് പെണ്ണിനാണ് അത് കുഞ്ഞിനെ പത്തുമാസം ഉദരത്തിൽ ചുമക്കുനതോണ്ട് മാത്രമല്ല. ഒരു കുടുംബം വേർപിരിയാതെ നിലനിറുത്താൻ അവൾ കാണിക്കുന്ന വിട്ടുവീഴ്ചകളാണ്…
ഇന്നത്തെ പെൺ തലമുറയിൽ അവളെ കെട്ടിയ പുരുഷൻ ഒന്ന് കണ്ണുതുറപ്പിച്ചു നോക്കിയാലോ ഒരടി കൊടുത്താലോ ഉടനെ വിവാഹ മോചനത്തിന് കേസ് കൊടുക്കുന്നതോ ആയ സഹനശക്തിയെ കുറിച്ചല്ല ഞാൻ പറയുന്നത്…
ഞാൻ നേരിൽ കണ്ടറിഞ്ഞ അല്ലെങ്കിൽ എന്റെ ബാല്യത്തോടൊപ്പം ഞാൻ മനസിലാക്കിയ പെണ്ണിന്റെ സഹനശക്തി………ആദ്യമായ് ഞാൻ കണ്ടറിഞ്ഞത് എന്റെ അമ്മുമയിൽ നിന്നുമായിരുന്നു. കുടിച്ചു ലെക്കില്ലാതെ വരുന്ന അപ്പുപ്പൻ..അമ്മുമ്മ എത്ര നല്ല ഭക്ഷണം ഉണ്ടാക്കിയാലും കൊള്ളില്ലെന്ന് പറഞ്ഞു ആ ആഹാരങ്ങൾ മുഴുവനും വലിച്ചറിയും അന്നതെ ദിവസം അമ്മുമ്മയും മേമയും മാമനും എല്ലാം പട്ടിണിയിലാണ്..കൂടാതെ ചവിട്ടും തൊഴിയും ചീത്ത പറച്ചിലും….കണ്ടു നിൽക്കുന്നവർക്ക് നോക്കി ചിരിക്കാൻ ഒരു കാഴ്ച്ച…അന്ന് എത്രയൊക്കെ സംഭവിച്ചാലും പിറ്റേ ദിവസം അപ്പൂപ്പനും അമ്മുമ്മയും നല്ല സ്നേഹത്തിലും കാണാം. അവരുടെ വഴക്കുകൾ ആ നിമിഷം മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ കള്ള് കുടിച്ചില്ലെങ്കിൽ അപ്പൂപ്പന് എല്ലാവരോടും നല്ല സ്നേഹവും കള്ള് കുടിച്ചാൽ എല്ലാവരോടും ദേഷ്യവും…
പിന്നെ ഞാൻ അറിഞ്ഞത് എന്റെ അമ്മയിൽ നിന്നുമാണ്. ഒരു മഴയുള്ള ദിവസം അന്ന്  ഞാൻ മൂന്നിലോ നാലിലോ പഠിക്കുന്ന സമയം ഉച്ചക്ക് ഊണ് കഴിക്കുവാൻ ഞാനും അനുജത്തിയും വീട്ടിലേക്ക് വരുമ്പോ വീടിന് ചുറ്റും ആളുകൾ കൂടി നിൽക്കുന്നു. ഞങ്ങളെ കണ്ടതും മേമവന്നു അനുജത്തിയെ അപ്പൂപ്പന്റെ വീട്ടിലേക്ക് കൊണ്ടുപോയി ഞാൻ പോവാൻ കൂട്ടാക്കിയില്ല. വീട്ടിലേക്ക് ചെന്ന് നോക്കുമ്പോൾ അച്ഛൻ നിലത്തു കിടക്കുന്നു ഞാൻ അച്ഛന്റെ അടുത്തേക്ക് ചെന്നപ്പോ മാമൻ സമ്മതിച്ചില്ല എന്നെ പിടിച്ചു വലിച്ചു കൊണ്ടുപോയി….ആരോ പറയുന്നത് കേട്ടു ആരോ കള്ളും കഞ്ചാവും കൊടുത്തു വിട്ടതാണ്  ഇപ്പോ ബോധം ഇല്ലാതെ കിടക്കുവാണ് കുട്ടിയെ അടുത്തേക്ക് വിടണ്ടാന്നും. അന്ന് പക്ഷെ എനിക്കൊന്നും മനസിലായിരുന്നില്ല…
വീടിനുള്ളിൽ അമ്മ കരഞ്ഞു കിടക്കുന്നു വീടിന്റെ സൈഡിലെ ഓല എല്ലാം കീറി പറഞ്ഞു കിടക്കുന്നുണ്ടായിരുന്നു,( എന്റെ വീട് ഓല പുരയായിരുന്നു )…പിന്നീട് Dr വന്ന് എന്തോ മരുന്നെല്ലാം കൊടുത്തു അച്ഛൻ ഓക്കേ ആയി പക്ഷെ അന്ന് മുതൽ എന്റെ മനസ്സിൽ നിന്നും അച്ഛന്റെ സ്ഥാനം കുറഞ്ഞു.. വീണ്ടും പല ദിവസങ്ങളിലും അച്ഛൻ കുടിച്ചു വന്ന് അമ്മയോട് വഴക്കിടുന്നത് കാണാം അപ്പോഴൊക്കെ ആ വീട്ടിൽ നിന്നും ഞാൻ അപ്പൂപ്പന്റോടെ പോയി നിൽക്കും.. പിറ്റേ ദിവസം അമ്മ പഴയപോലെ തന്നെ അച്ഛന്റെ കാര്യങ്ങളും നോക്കി അവർ സന്തോഷത്തോടെ നിൽക്കുന്നത് കാണാം. കുടിച്ചില്ലെങ്കിൽ അവർ തമ്മിൽ എന്ത് സ്നേഹമാണെന്നോ കുടിച്ചാൽ നേരെ മറച്ചും….
ഞാൻ വലുതാവും തോറും ഇതെല്ലാം കാണുമ്പോ നല്ലത് പറയണം എന്നും തോന്നും പക്ഷെ ഞാൻ എന്തെങ്കിലും പറഞ്ഞാൽ അമ്മ എന്നെ തല്ലും അതിനിടയിൽ എട്ട് വർഷം ഗൾഫിൽ പോയതിന്റെ വിഷമവും…പുതിയ വീട് വാങ്ങിയപ്പോൾ എല്ലാം നിറുത്തിയത് ആയിരുന്നു കൂടാതെ ഞാൻ വലുതായതോടെ കുറച്ചു മാറ്റങ്ങളും വന്നു…പിന്നീട് എപ്പോഴോ വീണ്ടും കുടിയും അമ്മയോട് വഴക്കും തുടങ്ങി എന്നും ഞാൻ വീട് വിട്ട് എവിടെയെങ്കിലും ചെന്നിരിക്കൽ ആയിരുന്നു…
പക്ഷെ ഒരു ദിവസം അമ്മയെ ചീത്ത പറഞ്ഞത് എനിക്ക് പിടിച്ചില്ല അതുമല്ല മറ്റുള്ളവരുടെ മുൻപിൽ ഉള്ള നാണക്കേടും ഞാൻ അന്ന് പ്രതികരിച്ചു. അതിന്റെ ദേഷ്യം അമ്മയെ തല്ലാൻ കൈ ഓങ്ങിയപ്പോ ഞാൻ കേറി പിടിച്ചു.ഒന്ന് വട്ടം പിടിച്ചപ്പോ എനിക്ക് മനസിലായി അച്ഛന്റെ ശക്തി ഇത്രയേ ഒള്ളൂ എന്ന്..എന്റെ പിടുത്തത്തിൽ നിന്നും പിടിവിടിയ്ക്കാൻ പറ്റാതെ നിന്ന അച്ഛൻ…മകൻ വലുതായെന്നോ അതോ എന്റെ ശക്തി കണ്ടിട്ടോ ആണെന്ന് അറിയില്ല അന്ന് നിറുത്തി അമ്മയോടുള്ള അച്ഛന്റെ ചീത്ത പറച്ചിൽ….
ഞാൻ ചെയ്തത് തെറ്റാണോ ശെരിയാണോ എന്നറിയില്ല. അമ്മ എന്നെ കുറെ ചീത്ത പറഞ്ഞു. പക്ഷെ അതിന് ശേഷം അച്ഛൻ നന്നായി എന്റെ മുൻപിൽ കുടിച്ചു സംസാരിക്കില്ല അമ്മയെ ചീത്ത പറയില്ല…..
എന്റെ അമ്മയും അതുപോലെ കുറച്ചു പേരും അനുഭവിച്ച വിഷമങ്ങളൊന്നും ഇന്നത്തെ ഒരു പെൺകുട്ടികളും അനുഭവിച്ചിട്ടുണ്ടാവില്ല…..
ഇതെല്ലാം പറയുമ്പോ നിങ്ങൾ വിചാരിക്കും ഞാൻ കുടിക്കില്ലെന്ന്..ഞാനും കുടിക്കും കുടിച്ചിരുന്നു പക്ഷെ ഞാൻ ഇന്നേവരെ കുടിച്ചുകൊണ്ട് ഒരാളോട് വഴിക്കിനോ ഒന്നും പോയിട്ടില്ല ഒറ്റക്ക് കുടിച്ചിട്ടും ഇല്ല കൂട്ടുകാർ ഉണ്ടെങ്കിൽ മാത്രം…
മദ്യം കുടിക്കുന്നത് തെറ്റാണ് എന്ന് പറയുന്നില്ല മദ്യത്തെ നമ്മൾ കുടിക്കുക അല്ലാതെ മദ്യം നമ്മളെ അല്ല കുടിക്കേണ്ടത്…
ഇപ്പോ എല്ലാം നിറുത്തി. നിറുത്തിച്ചു എന്ന് പറയുന്നതാവും ശെരി. ഒരു കൊച്ചു കാന്താരിയെ സ്നേഹിച്ചപ്പോ അവളതങ് നിറുത്തിച്ചു…..ഇനീപ്പോ ഞാൻ സൗദിയിലാണ് ഇവിടെ ഇത് കിട്ടാത്തൊണ്ടാണ് കുടിക്കാത്തത് എന്ന് ആരും പറയണ്ട ഇവിടെയും കിട്ടും പക്ഷെ വേണ്ട അതിനേക്കാളേറെ ലഹരിയുണ്ട് അവൾക്ക്. എനിക്കത് മതി……നാട്ടിൽ വരുമ്പോ ഒരു ബീർ കുടിക്കാൻ ഉള്ള അനുമതി ചോദിച്ചു നോക്കുവാ കിട്ടായ ഒരു ബിയർ ഇല്ലെങ്കിൽ മോരും വെള്ളം….
ഒരാണിന്റെ വളർച്ചക്കും തളർച്ചക്കും ഒരു പെണ്ണ് മതി…
എല്ലാ സഹോദരിമാർക്കും നേരുന്നു ഒരു നന്മ നിറഞ്ഞ വനിതാ ദിനം….
 
 
RELATED ARTICLES

Most Popular

Recent Comments