സുജ സുജിത്. (Street Light fb group)
വാത്സല്യ കുളിരാണ് അച്ഛൻ ,
വേനലിൽ കുളിർമഴയായ് പെയ്യും അച്ഛൻ ,
അമ്മതൻ താരാട്ടിൻ ഈണമാണ് അച്ഛൻ ,
പിഞ്ചുകാലൊന്ന് ഇടറിയപ്പോൾ താങ്ങായ്
കരം നീട്ടിയെൻ അച്ഛൻ .
അക്ഷരവെളിച്ചം പകർന്നു തന്നൊരു ,
ഗുരുവാണ് അച്ചഛൻ,
ഉഷ്ണത്തിൽ വിയർപ്പിന്റെ ഗന്ധത്തിൽ ,
ഉയരുന്ന നന്മയാണ് അച്ഛൻ .
എരിവെയിലിൽ ഉരുകുന്ന സ്നേഹത്തിൻ ,
പാഥേയമാണ് അച്ഛൻ.
എന്നുമെൻ ജീവിതയാത്രയിൽ പ്രാർത്ഥനാ മുകുളങ്ങൾ കണ്ണീർമണികളാക്കും അച്ഛൻ
രാത്രിയെ പകലാക്കുമെൻ അച്ഛൻ…