Sunday, April 13, 2025
HomeNewsഐഫോണിനെ വെല്ലുവിളിച്ച്‌ ഗ്യാലക്സി എസ്8 പ്ലസ് എത്തുന്നു.

ഐഫോണിനെ വെല്ലുവിളിച്ച്‌ ഗ്യാലക്സി എസ്8 പ്ലസ് എത്തുന്നു.

ഐഫോണിനെ വെല്ലുവിളിച്ച്‌ ഗ്യാലക്സി എസ്8 പ്ലസ് എത്തുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
ഐഫോണിനെ വെല്ലുവിളിച്ച്‌ ഗ്യാലക്സി എസ്8 പ്ലസ് എത്തുന്നു. മാര്‍ച്ച്‌ 29നാണ് വിപണിയില്‍ എത്തുന്നത്. 6.2 ഇഞ്ച് സ്ക്രീന്‍ വലിപ്പമുള്ളതായിരിക്കും പ്ലസ് പതിപ്പ് സ്നാപ് ഡ്രാഗണ്‍ 835 പ്രോസ്സസറിലായിരിക്കും. 4ജിബി റാം ആയിരിക്കും ഫോണിന്റെ മറ്റൊരു പ്രത്യേകത. ഇതിനോടൊപ്പം 64 ജിബി ഇന്‍ബില്‍ട്ട് മെമ്മറിയും ഫോണിനുണ്ടാകും.
ഈ ശേഖരണ ശേഷി എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ 256 ജിബിവരെ വര്‍ധിപ്പിക്കാന്‍ സാധിക്കും. 12 എംപിയാണ് ഈ ഫോണിന്റെ പിന്‍ക്യാമറ, മുന്‍ ക്യാമറ 8 എംപിയാണ്. ഐറീസ് സ്കാനറും ഫോണിനുണ്ട്.5.8 ഇഞ്ചാണ് എസ്8 ന്റെ സ്ക്രീന്‍ വലിപ്പം.ഹോം ബട്ടണ്‍ ഇല്ലാതെയായിരിക്കും എസ്8 എത്തുക എന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്. വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനവുമായാണ് ഫോണ്‍ എത്തുന്നത്.
RELATED ARTICLES

Most Popular

Recent Comments