ജോയിച്ചന്‍ പുതുക്കുളം.
ഷിക്കാഗോ : എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ വേള്‍ഡ് ഡേ ഓഫ് പ്രെയര്‍ മീറ്റിംഗ് ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളോടൊപ്പം ഷിക്കാഗോ മാര്‍ത്തോമാ പള്ളിയില്‍ വച്ചു (240 Potter Rd, Desplaines) മാര്‍ച്ച് നാലിന് രാവിലെ 9.30 മുതല്‍ നടത്തപ്പെടുന്നതാണ്. ഈവര്‍ഷത്തെ തീം “Am I Being Unfair to You’ എന്നതാണ്. ഈവര്‍ഷത്തെ മുഖ്യാതിഥി സീറോ മലബാര്‍ ബിഷപ്പും എക്യൂമെനിക്കല്‍ കൗണ്‍സില്‍ രക്ഷാധികാരിയുമായ മാര്‍ ജേക്കബ് അങ്ങാടിയത്ത് ആണ്. കൂടാതെ സ്പീക്കറായി മിസ് ഷെറയില്‍ ഹെന്‍സ്റ്റഡ് (പ്രിന്‍സ് ഓഫ് പീസ്, ലൂഥറന്‍ ചര്‍ച്ച്), ഡോ. ആനി തോമസ് (പ്രൊഫസര്‍ ലയോള യൂണിവേഴ്‌സിറ്റി, ചിക്കാഗോ) എന്നിവര്‍ ആയിരിക്കും.
എല്ലാ മലയാളി സുഹൃത്തുക്കളേയും ഈ മീറ്റിംഗിലേക്ക് സ്വാഗതം ചെയ്യുന്നതായി എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ. ഏബ്രഹാം സ്കറിയ, വൈസ് പ്രസിഡന്റ് റവ മാത്യൂസ് ജോര്‍ജ്, സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി ടീന തോമസ്, ട്രഷറര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, വേള്‍ഡ് ഓഫ് പ്രെയര്‍ ചെയര്‍മാന്‍ റവ. സോനു വര്‍ഗീസ്, കണ്‍വീനര്‍മാരായ സൂസന്‍ ഇടമല, ഏലിയാമ്മ പുന്നൂസ് എന്നിവര്‍ അറിയിച്ചു.