Friday, December 27, 2024
HomeSTORIESപ്രവാസി. (കഥ)

പ്രവാസി. (കഥ)

പ്രവാസി. (കഥ)

സബീര്‍ തൂണേരി. (Street Light fb group)
മോനെ എനിക്ക് ഇവിടെ വല്ല ജോലിയും കിട്ടുമോ?. അയാളുടെ ചോദിച്ചത് കേട്ട് ഞാന്‍ അയാളെ ഒന്ന് സുക്ഷിച്ചു നോക്കിയത്. ഏതാണ്ട് 60നു അടുത്ത് പ്രായം ഉണ്ട്. ഇക്കാ ഇവിടെ ജോലിയുണ്ട് പക്ഷേ ഇക്കാക്ക്‌ തരാന്‍ പറ്റിയ ജോലിയൊന്നും ഇല്ല. മോനെ എന്ത് ജോലി ആണെങ്കിലും ചെയ്യാം. അതല്ല ഇക്കാ നിങ്ങളെ പ്രായത്തിന് പറ്റിയ ജോലി തരാന്‍ ഇവിടെ ഇല്ല അതുകൊണ്ട. അത് കേട്ടപ്പോള്‍ അയാളുടെ മുഖം വല്ലാതെ ആയതായി ഞാന്‍ കണ്ടു. എന്നിട്ട് അയാള് പറഞ്ഞു ശരിയാ മോനെ പ്രായമായവര്‍ നാടിനും വീടിനും ഭാരമാണ്.
എന്‍റെ ഉപ്പയുടെ പ്രായമുള്ള നിങ്ങളെ കൊണ്ട് ഞാന്‍ എങ്ങനെയാ ജോലി ചെയിക്കുക അതുകൊണ്ട. അത് കേട്ടപ്പോള്‍ അയാള് പുച്ഛത്തോടെ ഒന്ന് ചിരിച്ചു. ഞാന്‍ ചോതിച്ചു ഇക്കാ നിങ്ങള്‍ക്ക് മക്കളില്ലേ?. “അയാള്‍ ഉണ്ട്” പിന്നെ എന്തിനാ നിങ്ങള് ഈ പ്രായത്തിലും ജോലി നോക്കി നടക്കുന്നത്?.
അയാള്‍ പറഞ്ഞു തുടങ്ങി മോനെ ഞാന്‍ 40വര്‍ഷം ആയി പ്രവാസി ആയിട്ട്. മക്കളെയൊക്കെ പഠിപ്പിച്ച് നല്ല നിലയില്‍ എത്തിച്ചു വിവാഹം കഴിപ്പിച്ചു. എനിക്ക് വേണ്ടി ഒന്നും കരുതി വെച്ചിരുന്നില്ല എല്ലാം കുടുംബത്തിന് വേണ്ടി ചിലവഴിച്ചു. ഞാന്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ കുടുംബതോടുകൂടി സന്തോഷമായി ജീവിക്കാന്‍ നാട്ടില്‍ പോയതായിരുന്നു പക്ഷേ അപ്പോഴാണ് എനിക്ക് മനസിലായത് ഞാന്‍ കുടുംബത്തിന് ഒരു ഭാരം ആണെന്ന്.അത്രയും പറയുംബോഴേക്ക് അയാളുടെ കണ്ണ് നിറഞ്ഞ് ഒഴുകുകയായിരുന്നു. ഇക്കാ കരയല്ലേ നമുക്ക് എന്തെങ്ങിലും വഴി ഉണ്ടാക്കാം. കണ്ണുകള്‍ തുടച്ച് അയാള്‍ വീണ്ടും തുടര്‍ന്നു. മോനെ ഞാന്‍ പണത്തിന് വേണ്ടിയല്ല ജോലി നോക്കുന്നത് ഇവിടെയകുബോള്‍ വയറു നിറയെ ഭക്ഷണം കിട്ടുമല്ലോ. അതെന്താ ഇക്കാ വീടില്‍നിന്നു ഭക്ഷണം കിട്ടാറില്ലേ?. വീട്ടില്‍ വല്ലതും ഭാക്കി വരുന്നത് ആണ് എനിക്ക് തരുന്നത്. പലപ്പോഴും പട്ടിണിയാണ്. അതാണ് മോനെ ഞാന്‍ വീണ്ടും പ്രവാസത്തില്‍ തിരിച്ചു വന്നത്.
അങ്ങനെ അയാള്‍ക്ക് റൂമില്‍ ഫുഡ്‌ ഉണ്ടാക്കുന്ന ജോലി കൊടുത്തു. 4വര്‍ഷം അയാള്‍ ഞങ്ങളെ മക്കളെപോലെ നോക്കി. ഇന്ന് ഞങ്ങളുടെ ഇക്ക അല്ല ഞങ്ങളുടെ ഉപ്പ ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട് 6മാസ്സം ആവുന്നു ഞാന്‍ ഇപ്പോള്‍ ഉപ്പയുടെ കബറിന് അടുത്താണ്. കുടുംബത്തിനുവേണ്ടി പ്രവാസിയായി ജീവിച്ച് അവസാനം കുടുംബം ഒറ്റപെടുത്തി ജീവിക്കുന്ന എല്ലാവര്‍ക്കും വേണ്ടി ഇത് സമര്‍പ്പിക്കുന്നു…….
RELATED ARTICLES

Most Popular

Recent Comments