Friday, May 30, 2025
HomePoemsഅമ്മമൊഴി. (കവിത)

അമ്മമൊഴി. (കവിത)

അമ്മമൊഴി. (കവിത)

ജെൻസി പോൾ. (Street Light fb group)
ഉണ്ടെൻ പൈതലേ
ചൊല്ലുവാനല്പം
മാൺപെഴും വാക്കുകൾ
നിനക്കായ്….
നമിക്ക നരനേയും
നാരിമാരേയും
നിനക്ക് ജന്മമേകിയോർ
ഇരുവരേയും…
ഒരു വനും നീയാൽ
ഒഴിക്കീടല്ലേ-
അശ്രുബിന്ദുക്കളൊ-
ന്നുപോലും.
ഒരുവനും നീയാൽ
ക്ഷതമേറ്റിടാതെ –
കാക്കണം നീയവൻ
ചില്ലിക്കൊടിയുമേവം ..
ഇവ്വണ്ണമേവം
ചരിക്ക നീയൂഴിയിൽ
സൃഷ്ടാവാം ശക്തിയാ-
ലലംകൃതനായ്…
ചൊരിഞ്ഞിടുമൈശ്വര്യം
എന്നെന്നും ഈശ്വരൻ
നിനവിൽ, ശ്രുതിയിൽ,
ദിനവേലകളിൽ…. !!!

 

RELATED ARTICLES

Most Popular

Recent Comments