രശ്മി. (Street Light fb group)
എത്ര വരണ്ടാലും
ഉറവ വറ്റാത്തൊരു മനമുണ്ട്
ഭൂമിയുടെ അകക്കാമ്പിൽ
ഒടുവിലെ ശ്വാസം മറുകര തേടും
മുൻപേ;
അമൃത് തളിക്കാനെങ്കിലും
അവിടെ നീരവ ശേഷിപ്പുണ്ട്.
അണകെട്ടിയാലും
ദുഷ്ചെയ്തികളുടെ
മാലിന്യമിട്ട് നികത്തിയിട്ടും
കുഴിയെടുത്ത് ഗർഭപാത്രത്തെ
മൂടിയിട്ടും;
വേരുകളെ പോൽ പടരുന്ന
സിരകളെ അറുത്തു മാറ്റിയിട്ടും
നെഞ്ചലിഞ്ഞു ള്ളൊരൊറ്റ
വിളിയിൽ
തടയണകളെ തകർത്ത്
പ്രളയമായി
പതഞ്ഞിറങ്ങുന്ന
സ്നേഹപ്രവാഹം
ഉറങ്ങുന്നു
ഓരോ അമ്മ മനസ്സിലും.