രശ്മി സഞ്ജയൻ. (Street Light fb group)
അഭിസാരികയെന്നു മുദ്രകുത്തി
നോട്ടങ്ങളൊക്കെയും നേരിടുന്നു
ഒരു ചാൺ വയറിന്നു വേണ്ടിയല്ലിന്നും
കേൾവി തൻ നൊമ്പര വാക്കുകൾ കേൾക്കുന്നു
ആരെന്നു ചൊല്ലു ഞാനാരെന്നു ചൊല്ലു
എന്താണു ഞാനെന്നു ചൊല്ലുവാനാകുമോ
കാലമിരുണ്ടു കറുത്തു പോം കൈകളിൽ
പൂമാലയർപ്പിച്ചു ചേർത്തു നിർത്തി
വിതുമ്പി ഞാനെന്നും വിറയോടെ നിന്നു
കാലങ്ങളായി ചെയ്തോരു തെറ്റിൻ-
പരിഹാരമെന്തെന്നോർത്തു ഞാനിന്നും
വെണ്ണക്കല് ശില്പമായി നിന്നു തീക്കനലിൽ
ഉരുകിയൊലിച്ചു, ഒഴുകിയിറങ്ങി
നോവിന്റെ ശാപമായി തെറ്റിന്റെ കാഴ്ചകൾ
തോരാതെ നില്ക്കും കണ്ണുനീർ ചാലുകൾ
മറക്കാതെ മറയ്ക്കാൻ വെമ്പുന്നീ മുഖം
മേനിതൻ സൗന്ദര്യ വിഭ്രമലഹരിയിൽ
വണ്ടുകൾ കൂട്ടമായെത്തിടുമ്പോൾ
തേൻ നുകരാനെത്തും ഭ്രമരമായി മാറി
പൗരുഷ സുന്ദര മാനസങ്ങൾ
രോദനം കേൾക്കാൻ മനസ്സു കാട്ടാത്തൊരു
മായിക ലോകത്തിൻ കാഴ്ചയായി മാറി
ഇനിയും പെയ്തു തീരാത്തൊരു നൊമ്പരം
സ്ത്രീ ജന്മപുണ്യമായ് മാറുന്ന കാലവും
ചൊല്ലുന്നു ഞാനെൻ വിളിപ്പേരുമാത്രം
അഭിസാരികയെന്ന പേരുമാത്രം
മറക്കില്ല ഞാനെൻ തെറ്റുകളൊക്കെയും
പെയ്തൊഴിയാതെന്നിൽ ചേർന്നു നിന്നു..