രഹിന ബീഗം. (Street Light fb group)
മിഴിനീർ തഴുകിയെത്തും
ഇഷ്ടമീ യോർമകളെന്നുമെന്ന
രികിലുണ്ടെങ്കിലും …
പകരം വെക്കാനാവില്ലീ
നഷ്ടമെൻ
ശിഷ്ട ജീവനിൽ പകരും
വ്യഥയായി ..
തനയ
യിവളിനേകയായി …
അനേകങ്ങളിലെപ്പോഴോ ..
കൊഴിഞ്ഞ ദിനങ്ങളിൽ ….
വിദൂരമെന്നെ കാത്തു
നിൽക്കുകയോ സ്പഷ്ടം
എൻ ചിന്തകളിലെപ്പോഴോ
തോന്നലായി .
നാഥനില്ലാ കളരിയായി
ഗേഹം .
ചിതറി തെറിച്ചോരയുധം പോൽ
അംഗങ്ങളും …
കേഴും ദിനങ്ങളിൽ
കനവിലെത്തി
നൽകുമാ മുത്തങ്ങളിൽ
കണ്ണീരിൽ നനവെന്തേ ചൊല്ലൂ…