സുജിത്ത് എസ് പിള്ള. (Street Light fb group)
അന്നു നീയെൻ
പുസ്തകതാളുകൾക്കിടയിൽ
ഒളിപ്പിച്ച മയിൽപ്പീലിയിൽ
ഞാൻ സ്വപ്നങ്ങൾ കാണുവാൻ
തുടങ്ങിയെ
മാനം കാണിക്കാതെ
സുക്ഷിച്ചു വച്ചു
എങ്കിലും ഇടയ്ക്ക് നോക്കി
ഞാൻ
നമ്മൾ തൻ സ്നേഹത്തിൻ
മയിൽപീലി കുഞ്ഞുങ്ങൾ
പിറന്നോയെന്ന്
പൊട്ടിതെറിച്ച നിൻ കൈയിലെ
കുപ്പിവളത്തുണ്ടുകൾ
ഇന്നും ഒരമൂല്യ നിധിപോൽ
നെഞ്ചോട് ചേർത്ത് ഞാൻ
സുക്ഷിച്ചിട്ടുണ്ട്
നിൻ മന്ദസ്മിതം എന്നിലെ
ഉറക്കം കളഞ്ഞാ
രാത്രികൾ എത്രയേ
നിന്നിൽ നിന്നൊഴുകിയെത്തിയ
കോകില നാദം
ഇന്നുമെൻ കാതുകളിൽ
ഇരമ്പിയടിക്കുന്നു
സ്വപ്നങ്ങൾ
അവസാനിക്കുന്നില്ലന്നിൽ
മച്ചിയായ മയിൽപീലിയും
കുപ്പിവള തുണ്ടുമൊരു
ഓർമ്മകീറായി
ഹ്യദയതോട് ചേർത്ത്
താലോലിക്കുന്നു ഞാനിന്നും
കണ്ട സ്വപ്നങ്ങളെല്ലാം
കാലമാം മൺഭരണിക്കുള്ളിൽ
സുക്ഷിച്ചു വച്ചു
വീണ്ടും പുതു സ്വപ്നങ്ങൾ
കാണുവാൻ
നിദ്ര ദേവിക്കരുകിലേക്ക്