Wednesday, April 16, 2025
HomePoemsമർമ്മരം. (കവിത)

മർമ്മരം. (കവിത)

മർമ്മരം. (കവിത)

അഭിലാഷ്  അഭി. (Street Light fb group)
ആറ്റുവഞ്ചികൾ മാത്രം പൂത്തുനിൽക്കുന്ന തീരം
നിലാചിരിയിൽ പൊന്നോളങ്ങൾ നിറഞ്ഞ പുഴയും
ഒരു കൊതുമ്പുവള്ളവും..
ഇത്രയും മതിയെന്റെ കിനാവിന്റെ തേരിൽ
ശരവേഗം നിന്നിലേക്കണഞ്ഞ്
കെെക്കുമ്പിളിൽ മുഖംകോരിയെടുത്ത്
ഒരു മൃദുചുംബനം നൽകാൻ.
പൂത്തിരുവാതിര ചിരിതൂകുമ്പോൾ
മടിയിൽ തലചായിച്ചു പ്രണയാർദ്രമെൻപല്ലവി മൂളാൻ..
മെല്ലെ….
തുടുനെറ്റിയിൽ നിന്നൊരു കളം വരച്ച്
മധുരമെൻ മൗനങ്ങൾ മാന്തളിരായി വിരിയും..
അവളുടെ വെള്ളികൊലുസ്സിന്റെ കാെഞ്ചലുകളിൽ ജിമുക്കികൾക്ക് നാണവും കരിവളകളിൽ ശൃംഗാരവും..
RELATED ARTICLES

Most Popular

Recent Comments