Sunday, April 13, 2025
HomePoemsപരിഷ്ക്കാരി. (ഗദ്യകവിത)

പരിഷ്ക്കാരി. (ഗദ്യകവിത)

ജോസ്. (Street Light fb group)
പുതുപുത്തന്‍ ചക്രങ്ങള്‍
കൈകളില്‍ നിറഞ്ഞപ്പോള്‍
മനസിനുള്ളിലൊളിപ്പിച്ച
പ്രതികാരത്തിന്‍ ഫണം
പതിയെ പതിയെ
പുറത്തേക്കുനീട്ടി.
പതച്ചുപൊങ്ങിയൊരു
വിഷത്തിനൊപ്പം
പൊടിപ്പും തൊങ്ങലും
പാകത്തിന് ചേര്‍ത്ത്
എലിപാഷാണവും കൂട്ടി
സര്‍ബത്തുലൊഴിച്ച്
പരിഹാസ ചുമരില്‍
നീട്ടിയൊഴിച്ച്
കന്യകയുടെ മുഖത്ത്
കാര്‍ക്കിച്ച് തുപ്പി
ആസ്വദിച്ചിരുന്നതും,
അഹങ്കാരം മൂത്ത്
കണ്ണ് മഞ്ഞളിച്ചപ്പോള്‍
തന്‍ പിതാവിന്‍ തെറ്റ്
അറിയാതെ പോയതും,
ലൈക്കും കമന്‍റും
ആശ്വാസവാക്കും
കേട്ടതും കണ്ടതും
ഓരോന്നായ് പറഞ്ഞതും
ഓര്‍ത്തോര്‍ത്ത് നിര്‍വൃതിപൂണ്ടതും
തന്നിഷ്ടംപോല്‍
പരിഷ്ക്കാരിയായതിന്‍
കാഴ്ച്ചകള്‍ക്കപ്പുറം
അറിഞ്ഞിരിക്കില്ലാ
നീ ഇതൊരിക്കലും
സ്വന്തം മാനത്തിന്‍
വിലയാണിതൊക്കെയും….!
RELATED ARTICLES

Most Popular

Recent Comments