Saturday, November 23, 2024
HomePoemsഅഗ്നിച്ചുവടുകള്‍. (കവിത)

അഗ്നിച്ചുവടുകള്‍. (കവിത)

വരദേശ്വരി. കെ. (Street Light fb group)
രോഷാകുലമാകുമെന്‍ ശരീരത്തെ
തലോടി ശമിപ്പിക്കുന്നവള്‍ നീ പ്രേയസി.
മുഖം കുനിച്ച് താഴെയുളളവരെത്തേടും
നിന്‍റെ നടനമെനിക്കെത്ര ഹൃദ്യം
അറിയുന്നുവോ മോഹിനീ നിന്‍
വിടരും ചിരിയും , കുണുങ്ങും ഭാവവും
വീണമീട്ടുന്നെന്നില്‍ പ്രണയം.
ഗോളങ്ങളെ പൊട്ടിത്തെറിപ്പിച്ചും,
ഭൂമിയെ താണ്ഡവമാടിച്ചും നീറ്റിയും
അനാദി കാലങ്ങളിലെത്ര
അഗ്നിച്ചുവടുമായ് നടന്നവന്‍ ഞാന്‍.
വെറും കനലായ് പതുങ്ങിക്കിടക്കുമ്പോഴും
അഗ്നി പര്‍വ്വതം സ്വപ്നം കാണുന്നവന്‍
തരം കിട്ടിയാല്‍ നടനമാടി തകര്‍ക്കുവോന്‍
എങ്കിലും പ്രേയസീ, അടിയറവ് പറയുന്നു
ഞാന്‍ നിന്‍ പ്രണയത്തിന്‍ മുന്നിലായ്.
.
തനതായ രൂപവും ഭാവവും നിനക്കില്ലെന്ന്
പരിഭവം കൊഞ്ചാറുണ്ട് നീയെന്നാകിലും
നിന്‍ ഗുണം പറഞ്ഞാല്‍ തീരില്ല ജലമേ,
നിന്‍റെമുന്നിലൊരു ശിശുവായ്
ചുംബനത്തില്‍ ലയിച്ചില്ലാതെയാകുവാന്‍
കൊതിക്കുന്നതാണെന്‍ പ്രണയം
പ്രണയിനിക്കായ് സര്‍വ്വവും ത്യജിക്കുമൊരു
ചിലന്തി ജന്മം പോലെയാണീയഗ്നി.
RELATED ARTICLES

Most Popular

Recent Comments