ജോണ്‍സണ്‍ ചെറിയാന്‍.
സ്റ്റീഫന്‍ ഹോക്കിങ്‌സിനെ പോലെ ജന്മ വൈകല്യങ്ങള്‍ ജീവിതത്തെ ബാധിക്കാതെ, കഠിന പ്രയത്‌നം കൊണ്ടും ആത്മവിശ്വാസം കൊണ്ടും ജീവിതത്തില്‍ കഷ്ടതകള്‍ നേരിടുന്നവര്‍ക്ക് മാതൃകയായി മാറിയവര്‍ നമുക്കിടയിലുണ്ട്. അവരില്‍ ഒരാളാണ് ഡോ. ശ്യാമപ്രസാദ്.
കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ ഡോ. ശ്യാമപ്രസാദിനെ ‘സെറിബ്രല്‍ പാള്‍സി’ എന്ന അപൂര്‍വ്വ രോഗം ബാധിച്ചത് കൈക്കുഞ്ഞായിരിക്കെയാണ്. സ്വന്തം കുറവുകളില്‍ തളര്‍ന്നു പോകാതെ കുട്ടിക്കാലം മുതല്‍ തന്നെ തന്റെ ജീവിത ലക്ഷ്യത്തിനായി പരിശ്രമിച്ച ഡോ. ശ്യാമപ്രസാദ് വളര്‍ന്നത് സമൂഹത്തിനു തന്നെ വലിയൊരു പാഠമായി. സമൂഹത്തില്‍ നിന്നുമുള്ള തുറിച്ച് നോട്ടങ്ങളെയും മാറ്റി നിര്‍ത്തപ്പെടലുകളെയും ഭയക്കാതെ, ജീവിത വിജയം കൈവരിക്കുന്നതില്‍ ശ്യാമിനെ പിന്തുണച്ചതു മാതാപിതാക്കളും ഡോക്ടര്‍മാരും.
കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ഇക്കണോമിക്‌സില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം, സിഡിഎസില്‍ നിന്നും പിഎച്ച്ഡി, മുംബൈ ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് റിസേര്‍ച്ചില്‍ നിന്നും പോസ്റ്റ് ഡോക്ടറേറ്റ്, ഇങ്ങനെ തുടരുന്നു കാസര്‍കോട് കേന്ദ്രിയ സര്‍വകലാശായിലെ അധ്യാപകനായ ഡോ. ശ്യാമ പ്രസാദിന്റെ നേട്ടങ്ങളുടെ പട്ടിക…!
തങ്ങളുടെ പ്രിയ അധ്യാപകന്‍ ഡോ:ശ്യാമ പ്രസാദിനെക്കുറിച്ചു വിദ്യാര്‍ത്ഥികള്‍:
‘എന്തിനെക്കുറിച്ചും സംശയം ചോദിച്ചാല്‍ ഒരു നിമിഷം പോലും വേണ്ട സാറിന് ഉദാഹരണം സഹിതം ഉത്തരം പറയാന്‍. ഒരു അധ്യാപകന്‍ എന്ന നിലയില്‍ എല്ലാ തരത്തിലുമുള്ള പിന്തുണ സാറില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിക്കാറുണ്ട്. അദ്ദേഹത്തോട് എന്ത് ആവശ്യപ്പെട്ടാലും അത് നടക്കും എന്ന ഒരു ഉറപ്പുണ്ട് ഞങ്ങള്‍ക്കെല്ലാവര്‍ക്കും.’ (കാസര്‍കോട് കേന്ദ്രിയ സര്‍വകലാശായിലെ വിദ്യാര്‍ത്ഥിനി)