Tuesday, November 26, 2024
HomePoemsഭ്രാന്തെന്നവാക്കിനാൽ.. (കവിത)

ഭ്രാന്തെന്നവാക്കിനാൽ.. (കവിത)

ഭ്രാന്തെന്നവാക്കിനാൽ.. (കവിത)

രശ്മി.എസ്.എസ്. (Street Light fb group)
അത്യന്തശോകമൂകമാകുമീ രാവിൽ
താരകങ്ങൾ കൺചിമ്മിയുണർന്നിരുന്നു വെങ്കിലും
അന്ധകാരാർത്തി വ്യാപിച്ചീടുമീ തടവറക്കുള്ളിലായ്
തളർന്നു കിടപ്പതുണ്ടൊരു മാനവ ജന്മം.
രാവേത് പകലേതെന്നറിയാതുറക്കമുണർന്നിരിക്കുമാ
മനസ്സിന്റെ വേദന കാൺമതില്ലാരുമേ.
പാദത്തെ വരിഞ്ഞുമുറുക്കിയെങ്കിലും
മനമിടറാതെന്നമ്മയാ പാദങ്ങളെത്തഴുകിയെൻ ചാരെയുണ്ടായിരുന്നുവെന്നോ.
പാണ്ഡിത്യം നേടി ഞാനെങ്കിലും
പാതകം ചെയ്തതില്ലാർക്കുമേ.
പ്രാണനിൽകൊണ്ടൊരാ ഭ്രാന്തെന്ന വാക്കിനാൽ
മുറിപ്പെട്ടു കിടപ്പതുണ്ടെൻ മാനസം.
നിദ്രയെ പുൽകുവാനാകാതെ നിത്യവുമെരിഞ്ഞീടുകയാണു ഞാൻ.
കൺകണ്ട ദൈവമായേട്ടനെ കണ്ടൊരനുജനായിരുന്നു ഞാൻ.
ഈ ദുരവസ്ഥ കണ്ടു നിന്നീടിലും
ദുഃഖമില്ലാർക്കുമെന്നു നിർണ്ണയം.
ഇരുളിന്റെ ഘോരമാം വീഥിയിലൂടെന്ന അംബകങ്ങൾ സൂക്ഷ്മതകളെ ചികഞ്ഞീടുന്നീ സന്ധ്യയിൽ.
ഒരു തിതിഭമായിരുന്നെങ്കിലെൻ ജന്മമെന്ന് കൊതിച്ചീടുന്നീ വേളയിൽ ഞാൻ.
വേദനമാത്രമീ ജീവിതത്തിൽ വേർപിരിയാതിന്നും കൂട്ടിനുണ്ട്.
RELATED ARTICLES

Most Popular

Recent Comments