Wednesday, November 27, 2024
HomeLiteratureസത്യത്തെ അറിയാൻ. (ലേഖനം)

സത്യത്തെ അറിയാൻ. (ലേഖനം)

സത്യത്തെ അറിയാൻ. (ലേഖനം)

രശ്മി ആർ നായർ. (Street Light fb group)
സൈബറിടത്തിലെ “വികാരഭരിതരായ” ജനക്കൂട്ടത്തെ നിശബ്ദം നോക്കിക്കാണുന്നുണ്ടായിരുന്നു എന്റെ മേൽ പോലീസ് ആരോപിച്ചിരിക്കുന്ന ഗൗരവകരമായ കുറ്റങ്ങൾ അല്ല നിങ്ങളെ അലട്ടുന്നത് എന്നത് വേദനിപ്പിക്കുന്നു. നിങ്ങളെ അലട്ടുന്നത് എന്റെ സ്ത്രീ ശരീരം വില്പനക്കുണ്ടോ എന്ന സംശയമാണ് ഇനി ഉണ്ടെങ്കിൽ പോലീസ് പറഞ്ഞ തുക കയ്യിലില്ല എന്നതാണ്. കുറ്റങ്ങൾ ആരോപിച്ചവർ അത് തെളിയിക്കുകയും വേണം അതുവരെ ഭരണഘടനാപരമായി ഞാൻ നിരപരാധിയാണ്. അതിനെ നിങ്ങൾ എങ്ങനെ കാണുന്നു എന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല.
ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിൽ ഒരു പങ്കുമില്ല എന്ന് വ്യക്തമാക്കി കൊണ്ടാണ് കർണാടക ഹൈക്കോടതി എനിക്ക് ജാമ്യം അനുവദിച്ചത്. എന്റെ കുടുംബ ജീവിതത്തെയോ സുഹൃത്ബന്ധങ്ങളെയോ ഒരുതരത്തിലും ഉലക്കാൻ ഇതുകൊണ്ട് കഴിഞ്ഞിട്ടില്ല മറിച്ചു ബന്ധങ്ങൾക്ക്‌ ദൃഢത ഏറുകയാണ് ആശയങ്ങൾക്ക് മൂർച്ചയും. മാധവികുട്ടിയുടെ ഭാഷയിൽ പറഞ്ഞാൽ
“എനിക്കും പൂച്ചയെപ്പോലെ ഒൻപത് ജന്മങ്ങളുണ്ട്, തീയിൽവീണ് ചാമ്പലായതിനു ശേഷം നവജീവനോടെയും കാന്തിയോടെയും ആവിർഭവിക്കുന്ന ഫീനിക്സ് എന്ന ഐതിഹാസിക പറവയെപോലെ ഞാൻ വീണ്ടും ചാമ്പലിൽ നിന്നും ഉയർത്തെഴുന്നേറ്റു, ജീവിതത്തിന്റെ ലഹരിയിൽ ഞാൻ വീണ്ടും ഉന്മത്തയായി “
ഒപ്പം നിൽക്കുന്ന മുൻപരിചയം ഉള്ളവരും ഇല്ലാത്തവരുമായ എല്ലാ വലിയ മനുഷ്യരോടും സ്നേഹം. അസഭ്യവർഷം നടത്തുന്നവരോടും പരിഭവമില്ല അതൊക്കെയല്ലേ നിങ്ങൾക്കൊരാശ്വാസം, അല്ലെങ്കിൽ രാഹുലിന്റെ പേരിൽ പ്രചരിച്ച ഓഡിയോ ക്ലിപ്പ് ഒരിക്കൽകൂടി കേൾക്കുക മറ്റൊരാശ്വാസമാകും.
RELATED ARTICLES

Most Popular

Recent Comments