Wednesday, November 27, 2024
HomeLiteratureനേഴ്സ് ..(ലേഖനം).

നേഴ്സ് ..(ലേഖനം).

നേഴ്സ് ..(ലേഖനം).

മിനി ദേവസ്യ.
വെള്ളയുടുപ്പിട്ട മാലാഖമാർ ഭുമിയിൽ പിറവിയെടുക്കുന്ന  കുഞ്ഞു മാലാഖമാരെ ആദ്യമായി കൈകളിൽ എടുക്കുന്നവർ വേദനയോടെ പ്രസവിക്കുന്ന അമ്മയ്ക്ക് മുൻപേ ആ മുഖം കാണുന്നു കണ്ണുപൂട്ടി ഉറങ്ങുന്ന ഓമനമുഖം നോവിയ്ക്കാതെ പൂവ് പോലെ ബന്ധുക്കൾക്ക്‌ കൈമാറുമ്പോൾ മനസ്സിന് പറഞ്ഞ്‌ അറിയിക്കാൻ വയ്യാത്ത സംതൃപ്തിയാണ്..
അതുപോലെ എത്രയെത്ര ആളുകളെ അവസാനമായി യാത്ര ആക്കിയിരിക്കുന്നു.  ജീവനിലുള്ള അവസാന പ്രതീക്ഷയും കൈവിടുമ്പോൾ പലരുടെയും മുഖങ്ങളിൽ നിഴലിയ്ക്കുന്ന ദൈന്യത കണ്ടുനില്ക്കാൻ വളരെ പ്രയാസമാണ് മരണമെത്തുന്ന നിമിഷം അവരെ അറിയിക്കാതെ പിടിച്ചു നില്ക്കാൻ പ്രയാസപ്പെട്ട സന്ദർഭങ്ങളുണ്ട് വെള്ളവസ്ത്രത്തിനുള്ളിൽ സ്വന്ത ദു;ഖങ്ങൾ മറച്ച് പുഞ്ചിരിയോടെ ഓടിനടന്ന് സ്വാന്തനമേകുന്നു മരണത്തിൽ നിന്നും ഒരാൾ ജീവനിലേയ്ക്ക് തിരികെ വരുമ്പോഴാണ് ഒരു ഡോക്ടർ ,നേഴ്സ് ,തങ്കളുടെ ഔദ്യോഗിക ജീവിതത്തിൽ ശരിക്കും അഭിമാനിക്കുന്നത് നേഴ്സായി ജീവിതം ആരംഭിച്ച് ആദ്യമായി ഒരു നേഴ്സ്സ് ഡേ ദിവസം വളരെ സീരിയസായി ഒരു രോഗി വന്നു ഹാർട്ട് അറ്റാക് പഴയകാല ഹിന്ദി സീരിയൽ നടൻ 32 വയസ് പ്രായം പെട്ടന്ന് തന്നെ ഐ സി യു വിലേക്ക് മാറ്റി അറ്റാക്കിനുള്ള
ഇൻജെക്ഷൻ കൊടുക്കാൻ തുടങ്ങി കുറെ ഡോക്ടർമാർ ഒരുപറ്റം നേഴ്സ്മാർ ആ ജീവൻ രക്ഷിക്കാൻ അശ്രാന്ത പരിശ്രമം നടത്തുന്നു. ഇൻജെക്ഷൻ പകുതി എത്തിയപ്പോൾ ആ ഹൃദയം പെട്ടന്ന് നിലച്ചു. പിന്നെ എല്ലാവരും കൂടി ഒരോട്ടമായിരുന്നു ആ ജീവൻ രക്ഷിക്കാൻ പെട്ടന്ന് ഡോക്ടർ ഷോക്ക്‌ കൊടുക്കാൻ തുടങ്ങി ഒന്ന് ,രണ്ട്‌ ,മൂന്ന്‌, മൂന്നാമത്തെ ഷോക്കിൽ ആ ഹ്രദയം വീണ്ടും തുടിക്കാൻ ആരംഭിച്ചു മരണ വെപ്രാളത്തിൽ മലവും മൂത്രവും രോഗി അറിയാതെ പോകുന്നു .നമുക്ക് കിട്ടുന്ന ജീവൻ എത്ര വില പെട്ടതാണ് ആരും മനസ്സിലാക്കാത്ത സത്യം ഇന്ന് ഒരു ജീവൻ എത്ര വേഗമാണ് നമ്മൾ നശിപ്പിക്കുന്നത് തിരികെ കൊടുക്കാൻ കഴിയുമോ എനിക്കോ ,നിങ്ങൾക്കോ അതിനാവില്ല ഓരോ ജീവനും വിലമതിക്കാനാവാത്ത പ്രപഞ്ചസത്യം മൂഡനായ
മനുഷ്യൻ ഇന്നും ഉൾക്കൊള്ളാൻ വൈമനസ്യം കാണിയ്ക്കുന്നു.
ഒരാഴ്ചയോളം ആ രോഗി ഐ സി യു വിൽ തന്നെ കിടന്നു പിന്നെ റൂമിലേയ്ക്ക് മാറ്റി പതിയെ ആരോഗ്യം വീണ്ടെടുത്ത ആ മുഖത്തെ സന്തോഷം ഇന്നും മനസ്സിൽ മായാതെ മറയാതെ ഒളിമിന്നുന്നു ജീവിതം തിരിച്ചു കിട്ടിയ ആ മനുഷ്യൻ അന്ന് ഡോക്ടർക്കും നേഴ്സ്മാർക്കും ഒത്തിരി സമ്മാനങ്ങൾ തന്നു കൂടാതെ വീട്ടിൽ വിളിച്ച് വലിയ സദ്യയും അദ്ദേഹം വിവാഹിതൻ ആയിരുന്നില്ല ശേഷിച്ച തന്റെ ജീവിതം തെരുവിലെ മക്കൾക്കായി മാറ്റി വച്ചു ആ മാഹാനുഭാവൻ ഇന്നും ലോകത്തിന്റെ ഏത് കോണിലായാലും ഈ ദിവസം ആശംസകൾ പറയാൻ വിളിക്കുന്ന സഹോദരൻ പലപ്പോഴും കണ്ണ് നിറയ്ക്കാറുണ്ട് ഒരു നേഴ്സ് ആയതിൽ ഒത്തിരി സന്തോഷവും
അഭിമാനവും തോന്നുന്ന ഈ ദിവസത്തിൽ ലോകത്തുള്ള എല്ലാ വെള്ളരിപ്രാവുകൾക്കും ഹൃദയം നിറഞ്ഞ പ്രാർഥനയും ആശംസകളും നേരുന്നു ..
RELATED ARTICLES

Most Popular

Recent Comments