അനിലൻ. (Street Light fb group)
നാട്ടിലൊരു മരണം നടന്നിരിക്കുന്നു
കുപ്പിവാങ്ങുവാൻ ക്യുവിലാണ് ഞാൻ.
ചിതയൊരുക്കി കാത്തിരുപ്പുണ്ടവർ
അവസാന തുള്ളിയും നാവിലൂറ്റി തീകൊടുക്കുവാൻ.
ആത്മാവ് എന്ത് പിഴച്ചു, മദ്യത്തിൻ
മണമടിച്ചു മടങ്ങുവാൻ ദേഹമെന്തു പിഴച്ചു.
കരുതിവച്ചോരു മദ്യം തീർന്നു പോയിന്നലെ
എന്നുണ്ണി പിറവികൊണ്ട ആഘോഷരാവിൽ
കുടിച്ചുവറ്റിച്ചു മുഴുവൻ.
പാരിതിൽ പിറന്നവൻ ആദ്യം
നുകർന്നതു അച്ഛനിൽ നിന്നുതിർന്ന മദ്യത്തിൻ മണം തന്നെ.
അമ്മിഞ്ഞപ്പാൽ നുകരും മുൻപേ
ഞാനെടുത്തുമ്മവച്ചവന് പകർന്നു കൊടുത്തമണം.
ജനനം മുതൽ, മരണം വരെ
മദ്യം നിറഞ്ഞ ആഘോഷമാണിന്നു
കാലമേ നീ മറുപടി ചൊല്ലുക
മദ്യം മനുഷ്യനിന്നു രക്ത തുല്യമോ.