ദീപ അജയ്. (Street Light fb group)
പ്രിയനേ,നമുക്കിനിയൊന്നു കണ്ണടയ്ക്കാം.
കിനാവിലേക്കൊന്നു യാത്രപോകാം.
സമയമായി പോകുവാന്‍ നമുക്കെന്നു,
നെഞ്ചിലെ കിളിമൊഴി ഏറ്റുപാടുന്നു.
കണ്ണടയ്ക്കാം,സ്മൃതിയിലൂടൊന്നുപിന്‍നടക്കാം.
പിന്നിട്ടജീവിതത്തിലേക്കൊന്നു തിരിഞ്ഞുനോക്കാം.
അതീതകാലത്തിന്‍ സാഗരതീരത്ത് വീണ്ടും,
കൈകോര്‍ത്ത്,പണ്ടത്തെപ്പോല്‍ അസ്തമനംകാണാം.
നോക്കു, ചെങ്കടലിന്‍ ആഴങ്ങളില്‍ മന്ദമായ്താഴും-
അര്‍ക്കനുംനമ്മെയോര്‍മിപ്പിക്കുന്നു-“സമയമായ്”,
അന്യോന്ന്യം,വിഷാദമന്ദസ്മിതത്തോടെയീ..
വരണ്ടുപോയതെങ്കിലുംവീണ്ടുമീ,ചുണ്ടുകള്‍കോര്‍ക്കാം.
എന്‍ജീവിതചില്ലയില്‍ നീവന്നു പാടാതിരുന്നെങ്കില്‍,
ജീവിതംതന്നെ ഒരുവന്ധ്യമേഘമായ് മാറിയേനെ.
ഇനിയിവിടെനമ്മള്‍മാത്രം,അതിഥികള്‍ആരുമേവേണ്ട.
ഓര്‍മകളുടെ ഉപ്പും മുളകും നുണഞ്ഞിരിക്കാം.
വിരുന്നുകാരില്ലാത്തൊരീ വരണ്ടസന്ധ്യകളില്‍,
ചുമര്‍ചാരിയിരുന്നൊരാ,നഷ്ട്ടസ്വപ്നങ്ങള്‍കൊറിക്കാം.
വര്‍ഷമേഘങ്ങള്‍ പെയ്തൊഴിയുന്നൊരീ മധ്യാഹ്നത്തില്‍,
ഉമ്മറപ്പടിയില്‍, തൊടിയില്‍കണ്ണുനട്ടിരിക്കാം.
രാത്രി ,പുലരുംവരെ ഉറങ്ങാതെ കാത്തിരിക്കാം.
നാളത്തെപകലിനെ നമുക്കാദ്യമേ കണികാണുവാന്‍.
അല്ലെങ്കിലുമുറക്കം നമ്മളെയെന്നേ കൈവെടിഞ്ഞതാണല്ലോ.
ഗ്രീഷ്മവസന്തങ്ങള്‍ യാത്രപറയാന്‍ വെമ്പുമീ..
കുളിരോലുംദിനങ്ങളില്‍ഇണചേര്‍ന്നു
മയങ്ങാം.
വര്‍ത്തമാനത്തിന്‍റെനിലക്കണ്ണാടിതന്‍മുന്നില്‍നി-
ന്നൊട്ടുനിര്‍നിമേഷരായ്മുഖത്തെച്ചുളിവുകളെണ്ണാം.
കറുത്തതലമുടിചുരുളുകള്‍ക്കിടയിലൂടെ.
ഒളിഞ്ഞുനോക്കും നരയെനോക്കി നെടുവീര്‍പ്പിടാം.
പ്രിയനേപിന്നിട്ടവഴിയിലൂടോന്നിച്ചിനിനടക്കാം.
തളരുകില്‍ താങ്ങായ് നിന്‍പാണികള്‍ ഉണ്ടാവണം.
ഒട്ടൊന്നുവിറകൊള്ളുവതെങ്കിലും,ഇന്നുമാ
കൈകള്‍ക്ക് പഴയ ശക്തിയുണ്ടാകും അറിയാം.
നമ്മുടെ ഗാത്രത്തിനേ വാര്‍ദ്ധക്യം ബാധിച്ചതുള്ളു,
മനമിപ്പോഴും മുന്നോട്ടുഗമിക്കാന്‍ മടിച്ചുനില്‍ക്കുന്നു.
സ്വപ്‌നങ്ങള്‍ഒന്നുമേ,ബാക്കിയില്ലെന്നാകിലും,
പിന്നേയുമടങ്ങാത്തിരപോലെ ആശകള്‍.
കാത്തുനില്‍ക്കാനിനിസമയമില്ലെന്നുചൊല്ലി,
ഏതോ വിഷുപ്പക്ഷിയുംപറന്നുപോകുന്നു.
എനിക്ക് നീയുംനിനക്ക്‌ഞാനുംമാത്രമായ്,
ഇനിയുള്ളയാത്രകള്‍കൈകോര്‍ത്തുപിടിക്കനീ.
പ്രിയനെ,നമുക്കിനിയൊന്നുകണ്ണടയ്ക്കാം
കിനാവിലേക്കൊന്നു യാത്രപോകാം.