ജയൻ വിജയൻ. (Street Light fb group)
മറന്നുവോ പ്രിയതേ ഓടിക്കളിച്ചൊരീ
കലാലയനാളുകൾ
പൂമരം നമുക്കായ് പൊഴിച്ച
ചെമ്പകപ്പൂവിൻ ഓരോ ദലവും
പറയും നമ്മുടെ പ്രണയം
ചുവരുകൾക്കുള്ളിൽ എവിടെയോ വീണ്ടും
കേൾക്കുന്നു നിൻ വളകിലുക്കം
സ്നേഹമേ നാമെത്ര തേൻമൊഴി
കൈമാറിയീ അങ്കണം സാക്ഷിയായി
കാലമേ മായുകില്ലൊരുനാളും
ആ സുദിനങ്ങൾ ഇനിവരില്ലെങ്കിലും
മനസ്സിലെ മലർപൊയ്കയിൽ
സഖീ വാടാതിരിക്കട്ടെയെന്നും
ആ നാളുകൾ.