ഇന്ദു അരുൺ. (Street Light fb group)
ഗയയിൽ ആൽത്തറയിൽ
ഇന്നും ബുദ്ധനിരിപ്പൂ
ശിലയായ് വെറുമൊരു
പ്രാണനറ്റ ശിലയായ്
എവിടെ ശാക്യൻ പറഞ്ഞ
സത്യധർമ്മങ്ങൾ?
എവിടെ ശാക്യൻ ശാസിച്ച
നീതിന്യായങ്ങൾ?
ജീവിതം കാണാത്തവൻ
കണ്ടൊരാ രോഗിയെവിടെ?
വയോധികനെവിടെ?
കണപമെവിടെ?
പൗർണമി രാവിൽ രാജൻ
കണ്ട നിലവ്
സിദ്ധാർത്ഥനിൽ ബുദ്ധന്രെ
ബീജം വിതച്ചു
പിണങ്ങളാൽ ചുറ്റപ്പെട്ട്
കരയുന്ന ശിലയായ്
മനം മരവിച്ചിന്നും ഇരിപ്പൂ
കരയുന്ന ബുദ്ധൻ
ഗയയിൽ ആൽത്തറയിൽ
കരയുന്ന ബുദ്ധനിരിപ്പൂ
ശിലയായ് വെറുമൊരു
കരയുന്ന ശിലയായ്