സുമേഷ് കൗസ്തുഭം(Street Light fb group).
ഇനിയെന്തു നൽകണം ഞാനെന്റെ അമ്മയ്ക്ക്
അവസാനമായൊരു ചുംബനം മാത്രം.
വീതിയേറിയൊരു നെറ്റിത്തടത്തിൽ
ഒന്നമർത്തിയൊരു ചുംബനം നൽകി ‘
ഗദ്ഗദം പ്പൊട്ടി, മിഴിനീർ തുളുമ്പി
അറിയാതെ, പൊട്ടിക്കരഞ്ഞുപ്പോയി.
കോഴി കൂവല്ലേ, നേരം പുലരല്ലേ …..
സമയങ്ങളൊട്ടും കടന്നു പോകല്ലേ :
അതുവരെയെങ്കിലും ഞാനെന്റെ അമ്മയെ,
കൺകുളിർക്കെ കണ്ടുകൊള്ളട്ടെ.
കണ്ണീരുപ്പുക്കലർന്നൊരു ചോറുരുളൂട്ടിയ കൈകളിൽ,
ഇന്നിതാ, തണുപ്പിന്റെ മരവിപ്പ് മാത്രം.
തണുത്തു മരവിച്ച കരം കവർന്നിട്ട്,
ഞാൻ വിതുമ്പിപ്പോയി.
അമ്മയുടെ മടിത്തട്ടിൽ നടിച്ചുറങ്ങിയ
നാളുകളോർത്തുപോയി
എപ്പോഴും മന്ദസ്മിതം തൂകും വദനത്തിൽ
ഇന്നെന്തേ .കാർമേഘം മൂടി നിന്നു.
ഈറനുടുത്തിട്ട്, തീക്കൊള്ളി പിടിച്ചിട്ട്
അമ്മയെ തീക്കൊളുത്തുകയെങ്ങനെ
ഞാൻ?”
ഇനിയെന്തുനൽകണം ഞാനെന്റെ
അമ്മയ്ക്ക്,
അവസാനമായൊരന്ത്യചുംബനം മാത്രം.