സാവി നന്ദൻ കക്കാട്ടിൽ (Street Light fb group).
ജനിമൃതികൾക്ക് അപ്പുറം,
ജന്മാന്തരങ്ങൾ
നിഴൽ പോലെ
നീയെന്നെപിന്തുടരുന്നു .
പ്രണയമോ മരണമോ , തിരിച്ചറിയാൻ ആവാതെ
അകലും തോറും വലിച്ചടുപ്പിക്കുന്ന
കാന്തികതയ്ക്കുള്ളിൽ
വീർപ്പുമുട്ടി മനം .
പലപ്പോഴും ഞാൻ നിന്നെ പ്രണയിച്ചു,
വിരഹം തന്നു തൊട്ടടുത്തു നീ മാറി നിന്നു.
നിന്റെ ദാനം ഞാൻ തിരിച്ചേല്പിക്കുമ്പോൾ,
ദുഖങ്ങളും മോഹഭംഗങ്ങളും പകരം
തരുമ്പോൾ,
അതിരുകൾ ഭേദിച്ച്
അരുതുകൾ മറികടന്നു ,
എന്നിലെ ഓരോ അണുവും നിന്നിൽ നീയാവാഹിക്കുന്നു.
നീയെന്നെ പ്രണയിക്കുന്നു
നിന്റെ തണുത്ത കരങ്ങൾ തൻ പുണരലിൽ
നിത്യശാന്തി എന്നിൽ നിറയുന്നു.
നീയെന്റെ ജന്മാന്തര പുണ്യമാവുന്നു.
ഞാനും നീയും ഇല്ലാതെ
നീയാവുന്നു സർവ്വവും…