മിനി ദേവസ്യ (Street Light fb group).
ഓർത്തെടുക്കുവാൻ വിഷമിക്കുന്നതും
ഓർത്തെടുത്താൽ നോവുപടർത്തുന്നതുമായ
ഒരുപ്രണയമുണ്ടായിരുന്നു.
മേഘങ്ങൾക്കിടയിലെവിടെയോയിരുന്ന്
നിരന്തരമെന്നെ ഒളികണ്ണിട്ടു
നോക്കുന്നൊരുപ്രണയം
മിഴിനീർക്കണങ്ങൾ
ഹ്യദയതാലത്തിലേക്കിറ്റുവീഴാൻ
വിതുമ്പിനില്ക്കുന്നൊരുപ്രണയം.
വിരൽത്തുമ്പുപോലും
തൊട്ടശുദ്ധമാക്കാതെ
ഒരുനോക്കുകാണുവാൻ മോഹിച്ച്
നിഴൽവീണ ഇടവഴികളിൽ
കാത്തുസൂക്ഷിച്ചൊരുപ്രണയം.
വിരഹനൊമ്പരമെന്നിൽ
കടലായിത്തീരുമ്പോൾ
മറുതീരംതേടി അലിയുവാൻ
കൊതിക്കുന്നൊരുപ്രണയം.